Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ഹോംബൗണ്ട്’ ഇന്ത്യയുടെ...

‘ഹോംബൗണ്ട്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി

text_fields
bookmark_border
‘ഹോംബൗണ്ട്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി
cancel
Listen to this Article

ന്യൂഡൽഹി: 2026ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി നീരജ് ഗായ്‍വാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ തെരഞ്ഞെടുക്കപ്പെട്ടു. ധർമ്മ പ്രൊഡക്ഷൻ നിർമ്മിച്ച ചിത്രത്തിൽ ഇഷാൻ ഖട്ടർ, ജാൻവി കപൂർ, വിശാൽ ജേത്വ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അഭിനയിപ്പിച്ചത്. സാമൂഹിക യാഥാർത്ഥ്യങ്ങളെയും മനുഷ്യബന്ധങ്ങളെയും വരച്ചുകാട്ടുന്ന ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്. ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് അലി എന്നീ കഥാപാത്രങ്ങളെയാണ് ഇഷാൻ ഖട്ടറും വിശാൽ ജേത്വ അവതരിപ്പിച്ചത്.

പൊലീസ് ഫോഴ്സിൽ പ്രവേശിക്കുന്നത് സ്വപ്നം കാണുന്ന രണ്ടു പേർ. സാമൂഹിക മതിലുകൾ മറികടന്ന് ജീവിതം സ്വന്തമാക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കൾ. അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതിയായി ജാൻവി കപൂർ എത്തുന്നു. ജാതി-മത വിവേചനങ്ങൾ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെയും കഥയാണ് ‘ഹോംബൗണ്ട്’.

കാൻസ് ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിച്ചത്. പിന്നാലെ ടോററ്റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ട ചിത്രം മികച്ച പ്രതികരണം നേടി. അന്താരാഷ്ട്ര പീപ്പിൾ ചോയ്സ് അവാർഡിൽ സെക്കൻഡ് റണ്ണറപ്പും ആയിരുന്നു.

Show Full Article
TAGS:Oscars Academy award Oscar Entry Movie News 
News Summary - Homebound picked as India's official entry to Oscars
Next Story