Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right30ാമത് അന്താരാഷ്ട്ര...

30ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രം 'ഫലസ്തീൻ 36'

text_fields
bookmark_border
30ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രം ഫലസ്തീൻ 36
cancel
Listen to this Article

തിരുവനന്തപുരം: 30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ഫലസ്തീൻ 36. ഈ മാസം 12നാണ് മേള തുടങ്ങുന്നത്. 1936 മുതൽ 39 വരെ നീണ്ടു നിന്ന അറബ് കലാപത്തെ പശ്ചാത്തലമാക്കി ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സിനിമ നേടിയിരുന്നു. കൂടാതെ 98ാമത് ഓസ്കാർ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ സിനിമക്കുള്ള എൻട്രിയും ലഭിച്ചിരുന്നു.

ആൻ മേരി ജാസിറിന്‍റെ ഫലസ്തീനിയൻ സിനിമയായ വാജിബും ഇത്തവണ മേളയിൽ പ്രദർശിപ്പിക്കും. 2017ൽ സുവർണ ചകോരം ലഭിച്ച സിനിമയാണിത്. ആഗോള തലത്തിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്ത നിരവധി ചിത്രങ്ങൾ ഇത്തവണ ചലച്ചിത്ര മേളയിലെത്തുന്നുണ്ട്.

Show Full Article
TAGS:Entertainment News iffk film 
News Summary - IFFK inauguration exhibition film
Next Story