നിർമിച്ചത് 60 കോടിക്ക്, ലഭിച്ചത് 19 കോടി; തിയറ്ററിൽ പരാജയപ്പെട്ട സിനിമ ഒ.ടി.ടിയിൽ ട്രെന്‍റിങ്ങോ?
text_fieldsപരശുറാം പെറ്റ്‌ല സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ തെലുങ്ക് റൊമാന്റിക് ആക്ഷൻ ചിത്രമാണ് 'ദി ഫാമിലി സ്റ്റാർ'. ഫാമിലി സ്റ്റാർ ആദ്യം സംക്രാന്തിയിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റ് സിനിമകളുമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ അത് മാറ്റിവെച്ചു. രചന, സംവിധാനം, ദുർബലമായ കോമഡി, പ്രധാന അഭിനേതാക്കളുടെ പ്രകടനം എന്നിവയെ നിരൂപകർ ശക്തമായി വിമർശിച്ചു.
ചിത്രത്തിൽ നായകനായ ഗോവർദ്ധൻ എന്ന കഥാപാത്രമായി വിജയ് ദേവരകൊണ്ടയാണ് എത്തിയത്. നായികയായ ഇന്ദുവിനെ മൃണാൽ താക്കൂർ അവതരിപ്പിക്കുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമിച്ച ദി ഫാമിലി സ്റ്റാർ 60 കോടി രൂപ ബജറ്റിൽ നിർമിച്ചത്.
എന്നാൽ ബോക്സ് ഓഫിസിൽ ഏകദേശം 19 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ജഗപതി ബാബു, വെണ്ണേല കിഷോർ, ദിവ്യാൻഷ കൗശിക്, രോഹിണി ഹട്ടങ്കടി എന്നിവരുൾപ്പെടെയുള്ള താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ്ങിന് എത്തിയ ശേഷമാണ് ചിത്രത്തെ പ്രേക്ഷകർ കൂടുതൽ സ്വീകരിച്ചത്. ചിത്രം ഒ.ടി.ടിയിൽ ട്രെന്‍റിങ്ങാണെന്നാണ് റിപ്പോർട്ട്.