കുടുംബബന്ധങ്ങളുടെ കഥയുമായി ‘ഇനിയും’; ഫെബ്രുവരി ആദ്യം പ്രദർശനത്തിനെത്തും
text_fieldsഅഷ്കർ സൗദാൻ, കൈലാഷ്, രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ചിത്രം ‘ഇനിയും’ തിയറ്ററുകളിലേക്ക്. ഫെബ്രുവരി തുടക്കത്തിൽ സിനിമ തിയറ്ററുകളിലെത്തുമെന്നാണ് സൂചന. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം കുടുംബബന്ധത്തെ കുറിച്ചാണ് പറയുന്നത്.
യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി.ബി. നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നതും സുധീർ സി.ബി. തന്നെയാണ്. ചിത്രത്തിൽ റിയാസ് ഖാൻ, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, സുനിൽ സുഖദ, കോട്ടയം രമേശ്, ചെമ്പിൽ അശോകൻ, നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, അജിത് കൂത്താട്ടുകുളം, ബൈജു കുട്ടൻ, ലിഷോയ്, ദീപക് ധർമ്മടം, ഭദ്ര, അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, പാർവ്വണ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രഹണം - കനകരാജ്, സംഗീതം - മോഹന്‍ സിത്താര,രാഹുൽ പണിക്കർ, ഗാനരചന - ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണൻ വാക, ഗായകർ - ശ്രീനിവാസ്, എടപ്പാള്‍ വിശ്വം, ശ്രുതി ബെന്നി, പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റിങ്-രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷറഫു കരൂപ്പടന്ന, കല-ഷിബു അടിമാലി,സംഘട്ടനം- അഷ്‌റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍-ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- ആശ വാസുദേവ്, ചീഫ് കോസ്റ്റ്യൂമര്‍-നൗഷാദ് മമ്മി, മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്-റസാഖ് തിരൂർ, സ്റ്റില്‍സ്- അജേഷ് ആവണി, ഫിനാന്‍സ് കണ്‍ട്രോളര്‍- ബാബു ശ്രീധര്‍, രമേഷ്, പി.ആര്‍.ഒ- എ.എസ് ദിനേശ്.


