ആര്യൻ ഖാനായി പ്രത്യേക നില, എയർപോർട്ട് സെക്യൂരിറ്റി സ്കാനറുകൾ, അത്യാധുനിക ജിം; ഷാറൂഖിന്‍റെ മന്നത്തിന്‍റെ പ്രത്യേകതകൾ...
text_fieldsഷാറൂഖ് ഖാനും ഗൗരി ഖാനും, മന്നത്തിന്‍റെ ഉൾവശ കാഴ്ചകൾ
എല്ലാ സിനിമ ആരാധകർക്കും സുപരിചിതമാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാന്‍റെ ആഢംബര വീടായ മന്നത്ത്. മുംബൈ സന്ദർശിക്കുന്ന പല ആരാധകരും ഈ വീടിനു പുറത്തുനിന്നു വിഡിയോയും ഫോട്ടോയുമെല്ലാമെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ മന്നത്തിന്‍റെ പ്രത്യേകതകൾ ഇതുവരെ മുഴുവനായും പുറത്തുവന്നിട്ടില്ല. വീടിന്‍റെ സംരക്ഷണത്തെ തുടർന്നാണ് ഇന്‍റീരിയർ ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്തുവിടാത്തത്.
27000+ സ്ക്വയർ ഫീറ്റുള്ള ആഢംബര മാൻഷനിൽ ആറു നിലകളാണുള്ളത്. കിടപ്പുമുറികളും, അത്യാധുനിക ജിമ്മും വിശാലമായ സ്വിമ്മിങ് പൂളും, വലിയ ലൈബ്രറിയും, ഷാറൂഖാന്‍റെ പ്രത്യേക ഓഫിസും, സിനിമ തിയറ്ററും, അതിവിശാലമായ ടെറസ്സും മന്നത്തിന്‍റെ മറ്റു പ്രത്യേകതകളാണ്. വീടിന്‍റെ ഇന്‍റീരിയർ ഗൗരി ഖാന്‍റെ നിർദേശ പ്രകാരമാണ് ചെയ്തിരിക്കുന്നത്.
ബാഡ്സ് ഓഫ് ബോളിവുഡ് താരം രാഖവ് ഗുയാൽ ആദ്യമായ് താൻ മന്നത്ത് സന്ദർശിച്ചതിന്‍റെ അനുഭവങ്ങൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ആര്യൻ ഖാനെ കാണുന്നതിനായി മന്നത്തിൽ പോയ അനുഭവത്തെകുറിച്ച് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ആദ്യമായി മന്നത്തിൽ എത്തിയപ്പോൾ എയർപ്പോർട്ടിൽ ഉള്ളതുപോലുള്ള സെക്യൂരിറ്റി സ്കാനറുകളിലൂടെ കടന്നാണ് അകത്തേക്ക് പ്രവേശിച്ചതെന്ന് ആദ്ദേഹം പറഞ്ഞു. അവിടെ ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല എന്നും ആരോ ജോലി അന്വേഷിച്ച് വന്നതാണോ എന്ന് സംശയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അബദ്ധത്തിൽ ഞാൻ ആര്യനോട് അവന്‍റെ മുറി ഏതാണെന്നു ചോദിച്ചു. പിന്നീട് ഞാൻ തിരിച്ചറിഞ്ഞു, ഇത് ഷാറൂഖ് ഖാന്‍റെ വീടാണ് ഇവിടെ നിങ്ങൾക്ക് മുറികളല്ല ഉണ്ടാവുക എന്ന്. ആര്യൻ ചിരിച്ചുകൊണ്ട് നമുക്ക് മുകളിലേക്ക് പോകാമെന്ന് പറഞ്ഞു. ആ ഒരു നിലതന്നെ അവന്‍റേതായിരുന്നു. ഞങ്ങൾ അവിടെ ഇരുന്നു തിരക്കിലായിപോയി, പിന്നീട് ആര്യന്‍റെ സുഹൃത്തുക്കളോടൊപ്പം ഞങ്ങൾ ഡിന്നർ കഴിക്കാൻ പുറത്തു പോയി' -ഗുയാൽ പറഞ്ഞു.
തന്‍റെ കരിയറിൽ വളരെ മികച്ച വർക്കുകൾ ചെയ്ത് ശ്രദ്ധേയനാവുകയാണ് രാഘവ് ഖുയാൽ. ആര്യൻ ഖാന്‍റെ ബാഡ്സ് ഓഫ് ബോളിവുഡിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ അതിഥി താരങ്ങളായി ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സല്‍മാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധി ആളുകൾ അണിനിരക്കുന്നുണ്ട്. പാപ്പരാസി കൾച്ചർ, നെപോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോവുന്നത്. ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും ചിത്രത്തിലുണ്ട്.