Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'കൊണ്ടൽ';...

'കൊണ്ടൽ'; ആർ.ഡി.എക്സിന് ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ പുതിയ ചിത്രം

text_fields
bookmark_border
kondal
cancel

ആർ.ഡി.എക്സിന്‍റെ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന പുതിയ ചിത്രമായ 'കൊണ്ടൽ' ടൈറ്റിൽ ലോഞ്ചിങ് നടന്നു. പുതുമുഖമായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകൻ ആന്‍റണി വർഗീസാണ്.

കടലിൽ നിന്നും കരയിലേക്കു വീശുന്ന നാലാം കാറ്റിനെയാണ് കൊണ്ടൽ എന്നു പറയുന്നത്. കടലാണ് ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലം. ചിത്രത്തിന്‍റെ 90 ശതമാനം വരുന്ന രംഗങ്ങളും കടലാണ്. 110 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ സിനിമക്ക് വേണ്ടി വന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, കൊല്ലം, കന്യാകുമാരി എന്നീ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം.

മാനുവൽ എന്ന കഥാപാത്രത്തെയാണ് ആന്‍റണി വർഗീസ് അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർ താരം രാജ് ബി. ഷെട്ടി, ഷബീർ കല്ലറക്കൽ (കിങ് ഓഫ് കൊത്ത ഫെയിം) നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻ സൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ,അഫ്സൽ പി.എച്ച്. സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഗൗതമി നായർ, പ്രതിഭ, കുടശ്ശനാട് കനകം (ജയ് ജയ് ഹോഫെയിം) ഉഷ, ജയാ കുറുപ്പ് പുഷ്പ കുമാരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

തിരക്കഥ - അജിത് മാമ്പള്ളി, റോയ് ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ. സാം.സി. എസ്സിന്‍റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും. ഛായാഗ്രഹണം - ദീപക് ഡി. മേനോൻ. എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്. കലാസംവിധാനം - വിനോദ് രവീന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ - മനീഷ് തോപ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.

Show Full Article
TAGS:kondal sophia paul Antony Varghese 
News Summary - kondal movie title launch
Next Story