Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അവിടുത്തെ ബീഫും...

'അവിടുത്തെ ബീഫും പൊറോട്ടയും ഇപ്പോഴും കിട്ടോ'... അഞ്ജലി മേനോൻ ചിത്രത്തിൽ ബീഫിന് മ്യൂട്ട്; വെട്ടിമാറ്റിയത് പ്രസാര്‍ഭാരതിയോ?

text_fields
bookmark_border
anajli menon
cancel

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'ബാക്ക് സ്റ്റേജ്' ഒ.ടി.ടിയിലെത്തി. റിമ കല്ലിങ്കലും പദ്മപ്രിയയുമാണ് ബാക്ക് സ്റ്റേജിലെ നായികമാർ. 'വണ്ടര്‍ വുമണ്‍' ന് ശേഷം റിലീസിനെത്തിയ അഞ്ജലി മേനോൻ ചിത്രമാണ് ബാക്ക് സ്റ്റേജ്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ആറ് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വേവ്സ് ഒ.ടി.ടിയിലാണ് ബാക്ക് സ്റ്റേജ് സ്ട്രീം ചെയ്യുന്നത്.

മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിലെ ബീഫുമായി ബന്ധപ്പെട്ട സംഭാഷണം മ്യൂട്ട് ചെയ്തത് ചര്‍ച്ചയായിരിക്കുകയാണ്. പ്രസാര്‍ഭാരതിയുടെ ഒ.ടി.ടി പ്ലാറ്റ്ഫോമാണ് വേവ്സ്. അതിനാൽ പ്രസാർഭാരതിയാണ് സംഭാഷണം വെട്ടിയതെന്നാണ് സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾ.

'പണ്ടത്തെ ഹോട്ടൽ വോൾഗയില്ലേ? അതിപ്പോഴുമുണ്ടോ. അവിടുത്തെ ബീഫും പൊറോട്ടയും ഇപ്പോഴും കിട്ടോ.. ഞങ്ങൾക്കെല്ലാവര്‍ക്കും അവിടുത്തെ ബീഫും പൊറോട്ടയും എത്തിച്ചുതരാൻ പറ്റുമോ? എന്നാൽ ഒരു പ്ലേറ്റ് ആ ഗൗരിദേവിക്ക് കൂടി മേടിച്ചോ' എന്ന റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സംഭാഷണത്തിലാണ് ബീഫിനെ മ്യൂട്ട് ചെയ്തിരിക്കുന്നത്.

മലയാള സിനിമയിൽ ഇതാദ്യമായല്ല ബീഫിന്റെ പേരിൽ വിവാദം ഉണ്ടാകുന്നത്. 2017ൽ പുറത്തിറങ്ങിയ ബേസിൽ -ടൊവിനോ തോമസ് ചിത്രം ഗോദ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ ബീഫ് റോസ്റ്റിന് പകരം മട്ടൺ റോസ്റ്റെന്നായിരുന്നു പറഞ്ഞത്. അതേസമയം, സംവിധായിക അഞ്ജലി മേനോൻ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

Show Full Article
TAGS:Prasar Bharati beef row anjali menon 
News Summary - Prasar Bharati cuts out beef parody from Anjali Menon's film
Next Story