Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightറോഷൻ മാത്യുവും നിമിഷ...

റോഷൻ മാത്യുവും നിമിഷ സജയനും ഒന്നിച്ചെത്തുന്ന ത്രില്ലർ ചിത്രം 'ചേര' തിയറ്ററുകളിലേക്ക്

text_fields
bookmark_border
റോഷൻ മാത്യുവും നിമിഷ സജയനും ഒന്നിച്ചെത്തുന്ന ത്രില്ലർ ചിത്രം ചേര തിയറ്ററുകളിലേക്ക്
cancel
camera_alt

റോഷൻ മാത്യു, നിമിഷ സജയൻ

യുവനിരയില്‍ ശ്രദ്ധേയനായ റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ചേര തിയറ്ററുകളില്‍ എത്തുന്നു. മെയ് മധ്യത്തോടെ ചിത്രം പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ലൈൻ ഓഫ് കളേഴ്‌സ്, ക്ലാൻ ആർ എന്നീ ബാനറുകളിൽ എം.സി അരുൺ, ഡോ. രാജേഷ് രാജു ജോർജ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

കഥയുടെ ഓരോ പുരോഗതിയിലും പ്രേക്ഷകനെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസുകൾ കോർത്തിണക്കിയ ഒരു സ്ലോ ബേൺ ത്രില്ലറാണ് ചേര. ഗുരു സോമ സുന്ദരം, ലെന, ടിനി ടോം, പ്രമോദ് വെളിയനാട്, ജാഫർ ഇടുക്കി, ജിയോ ബേബി, നീരജ രാജേന്ദ്രേൻ, ഗാർഗി അനന്തൻ, അർച്ചന വാസുദേവ്, രമ്യ സുരേഷ്, സുനിത ചന്ദ്രൻ, സജിൻ ചെറുകയിൽ, ശാരിക, ഡോ. രാജേഷ് രാജു ജോർജ്, ഷാജി ചെന്നൈ, ശിവ, ബേബി സേവിയർ, മനോഹരി ജോയ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നജിം കോയയും സംവിധായകൻ ലിജിൻ ജോസും ചേർന്നാണ് ഈ ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത്.

കോ പ്രൊഡ്യൂസേർസ് - ശിവപ്രസാദ് ശിവ മിത്ര, രതീഷ് സുകുമാരൻ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - ബിനു കുമാർ, സല്യൂട്ടൻ. ഛായാഗ്രഹണം - അലക്‌സ് ജെ. പുളിക്കൽ. എഡിറ്റിങ് - ഫ്രാൻസിസ് ലൂയിസ്. കലാ സംവിധാനം - ബാവ. വരികൾ - അൻവർ അലി. സംഗീതം - ഷഹബാസ് അമൻ, അജോയ് ജോസ്. ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്‌കോർ- അജോയ് ജോസ്. മേക്കപ്പ് - രതീഷ് അമ്പാടി. കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുനിൽ കാര്യാട്ടുകര. സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ. സൗണ്ട് മിക്‌സിങ് - വിഷ്‌ണു സുജാതൻ. പ്രൊഡക്‌ഷൻ ഡിസൈൻ - സേതു അടൂർ. പ്രൊഡക്ഷൻ കൺട്രോളർ - സജി കോട്ടയം. പ്രൊഡക്ഷൻ മാനേജർ - ഷൈൻ ഉടുമ്പൻചോല. ലൈൻ പ്രൊഡ്യൂസർ - ടോമി വർഗീസ്. അസോസിയേറ്റ് ഡയറക്‌ടർ - സുമേഷ് മുണ്ടക്കൽ, സാൻവിൻ. അസിസ്റ്റന്‍റ് ഡയറക്‌ടർ - ആരോമൽ ശിവ, അരുൺ കെ. എസ്. സ്റ്റിൽസ് - മോഹൻ സുരഭി. പി.ആർ.ഒ - വാഴൂർ ജോസ്.

Show Full Article
TAGS:Roshan Mathew Nimisha Sajayan Entertainment News malayalam movies 
News Summary - Roshan Mathew and Nimisha Sajayan's thriller film 'Chera' to hit theaters
Next Story