Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഈ അഡ്വഞ്ചറിന്‍റെ...

'ഈ അഡ്വഞ്ചറിന്‍റെ അവസാനം എനിക്കും കാണണം' -'സാഹസം' ട്രെയിലർ എത്തി

text_fields
bookmark_border
ഈ അഡ്വഞ്ചറിന്‍റെ അവസാനം എനിക്കും കാണണം -സാഹസം ട്രെയിലർ എത്തി
cancel

ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. ദുരുഹതകളും ആക്ഷനും നർമവും പ്രണയവുമൊക്കെ ഇടകലർന്ന രംഗങ്ങളാണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്. ഏതു തരം പ്രേക്ഷകർക്കും ആസ്വദിക്കുവാൻ കഴിയുന്നതാണ് ചിത്രമെന്ന് കാട്ടിത്തരുന്നതാണ് ട്രെയിലർ. സംഭാഷണങ്ങളും രംഗങ്ങളുമൊക്കെ അതിനു പിൻബലം നൽകാൻ പോരുന്നതുതന്നെയെന്നു പറയാൻ കഴിയും.

ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിക്കാൻ പോരുന്നതാണ്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിനീഷ് കെ.എൻ. നിർമിക്കുന്ന ചിത്രം പൂർണമായും ഹ്യൂമർ ആക്ഷൻ ഴോണറിലാണ് ഒരുക്കിയത്.

ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം ട്രയിലറിൽ കാണാൻ കഴിയും. നരേൻ, ബാബു ആന്‍റണി, അജു വർഗീസ്, അൽത്താഫ് സലിം, ശബരീഷ് വർമ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സ ജോസഫ്, വർഷ രമേഷ്, ജയശീ, ആൻസലിം എന്നിവർ ചിത്രത്തിൽ പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ. സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിങ് -കിരൺ ദാസ്. കലാസംവിധാനം - സുനിൽ കുമാരൻ. മേക്കപ്പ് - സുധി കട്ടപ്പന. കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ. ഡിസൈൻ - യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്സ് പ്രഭു. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല. സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.


Show Full Article
TAGS:Official Trailer Movie News Entertainment News Malayalam Movie 
News Summary - Sahasam Official Trailer
Next Story