Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഏറെക്കാലത്തിനു ശേഷം...

'ഏറെക്കാലത്തിനു ശേഷം കേരളത്തിന് പുറത്ത് ചിത്രീകരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം'; 'ഹൃദയപൂർവ്വം' പുണെയിൽ

text_fields
bookmark_border
Hridayapoorvam
cancel

മലയാള സിനിമയിലെ ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട്-മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുണെയിൽ തുടരുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

പുണെയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രത്തിന്‍റേതെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് ലൊക്കേഷനിൽ വച്ചു പറയുകയുണ്ടായി. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിന്‍റെ ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്. മണ്ടന്മാർ ലണ്ടൻ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ലണ്ടനിൽ നടത്തിയിരുന്നു. ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിന്‍റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്.

ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പുണെയിലെ ചിത്രീകരണം. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹൻ, സംഗീത തുടങ്ങിയവർ പൂനയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അഖിൽ സത്യന്‍റേതാണു കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്‍റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.

ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് നാരായണൻ. മേക്കപ്പ്-പാണ്ഡ്യൻ. കോസ്റ്റ്യും - ഡിസൈൻ -സമീരാസനീഷ്. സഹ സംവിധാനം - ആരോൺ മാത്യു. രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ .ശ്രീഹരി.

പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്. ഫോട്ടോ-അമൽ.സി. സദർ

Show Full Article
TAGS:Sathyan Anthikad Mohanlal Hridayapoorvam 
News Summary - Sathyan Anthikad - Mohanlal film Hridayapoorvam
Next Story