Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരാഷ്ട്രീയ നേതാവ് കെ.കെ...

രാഷ്ട്രീയ നേതാവ് കെ.കെ മേനോനായി വിജയരാഘവൻ! 'അനന്തൻ കാട്' ചിത്രത്തിലെ കാരക്ടർ പോസ്റ്റർ പുറത്ത്

text_fields
bookmark_border
രാഷ്ട്രീയ നേതാവ് കെ.കെ മേനോനായി വിജയരാഘവൻ! അനന്തൻ കാട്  ചിത്രത്തിലെ കാരക്ടർ പോസ്റ്റർ പുറത്ത്
cancel

പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അനന്തൻ കാടി'ന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ശക്തനായ രാഷ്ട്രീയ നേതാവ് കെ.കെ മേനോൻ എന്ന കഥാപാത്രമായി വിജയരാഘവൻ എത്തുന്ന പോസ്റ്ററാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. വലിയ ജനകീയ പിന്തുണയുള്ള ഒരു രാഷ്ട്രീയ നേതാവിനെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ആകാംക്ഷ നിറക്കുന്ന രംഗങ്ങളുമായാണ് അടുത്തിടെ സിനിമയുടെ ടീസർ എത്തിയിരുന്നത്. ജൂൺ 25 -നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. മികവുറ്റ ദൃശ്യ വിരുന്നായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്.

'മാർക്ക് ആന്റണി'യുടെ വൻ വിജയത്തിന് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ് ആദ്യമായി സംഗീതം പകരുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' ഫെയിം സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.

ഛായാഗ്രഹണം: എസ്.യുവ, എഡിറ്റിംഗ്: രോഹിത് വി.എസ്. വാരിയത്ത്, സംഗീതം: ബി. അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി.സി, സൗണ്ട് ഡിസൈൻ: അരുൺ എസ്. മണി, ഗാനരചന & ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ (വി.ബി2എച്ച്), ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം.ടി, ഫിനാൻസ് കൺട്രോളർ: എം.എസ്. അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ പാർട്നർ: ഡ്രീം ബിഗ് ഫിലിംസ്

Show Full Article
TAGS:Movie News malayalam movie New Movie entertainment Actor Arya Actor Vijayaraghavan 
News Summary - The character poster of the film 'Ananthan Kaad' starring Arya is out
Next Story