Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'തഗ് ലൈഫ്' ഉടൻ...

'തഗ് ലൈഫ്' ഉടൻ ഒ.ടി.ടിയിൽ! തീരുമാനത്തിന് പിന്നിലെന്ത്?

text_fields
bookmark_border
തഗ് ലൈഫ് ഉടൻ ഒ.ടി.ടിയിൽ! തീരുമാനത്തിന് പിന്നിലെന്ത്?
cancel

കമൽഹാസനും ചിമ്പുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തഗ് ലൈഫ് ജൂൺ അഞ്ചിനാണ് തിയറ്ററിൽ എത്തിയത്. വലിയ ഇടവേളക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ വലിയ പ്രതിക്ഷയിലായിരുന്നു ആരാധകർ. എന്നാൽ തിയറ്ററിൽ ചിത്രത്തിന് മികച്ച അഭിപ്രായം നേടാനായില്ല. റിലീസിന് എട്ട് ആഴ്ചക്ക് ശേഷം ചിത്രം ഒ.ടി.ടിയിൽ എത്തുമെന്ന ഡീൽ ഉണ്ടെന്നായിരുന്നു എന്നാണ് റിപ്പോർട്ട്.

എന്നാൽ, ചിത്രം നാല് ആഴ്ചക്കുള്ളിൽ സ്ട്രീമിങ്ങിന് എത്തിയേക്കും എന്ന ചില റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. ചിത്രത്തിന്റെ വാണിജ്യപരമായ പരാജയം മൂലമാണ് നെറ്റ്ഫ്ലിക്സിന്റെ ഈ തീരുമാനമെന്നാണ് വിവരം. ഒ.ടി.ടിക്ക് എട്ട് ആഴ്ചത്തെ കരാർ നൽകാനുള്ള തീരുമാനം പ്രായോഗികമാണെന്ന് റിലീസിന് മുമ്പ് കമൽ ഹാസൻ പറഞ്ഞിരുന്നു. പുതിയ തീരുമാനത്തിൽ നിർമാതാക്കളും സ്ട്രീമിങ് മേഖലയും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസന്‍റെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഭിരാമി, ജോജു ജോർജ്, നാസർ, തൃഷ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Show Full Article
TAGS:Thug Life movie OTT Release Kamal Haasan Entertainment News 
News Summary - Thug Life on OTT
Next Story