Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാളികപ്പുറത്തിന് ശേഷം...

മാളികപ്പുറത്തിന് ശേഷം 'തത് ത്വം അസി'യുമായി വിഷ്ണു ശശിശങ്കർ

text_fields
bookmark_border
മാളികപ്പുറത്തിന് ശേഷം തത് ത്വം അസിയുമായി വിഷ്ണു ശശിശങ്കർ
cancel

‘മാളികപ്പുറം’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശിശങ്കറിന്‍റെ പുതിയ ചിത്രം വരുന്നു. ഇന്ത്യൻ സിനിമയിൽ ആത്മീയതയുടെയും ചരിത്രത്തിന്റെയും മഹത്തായ പാരമ്പര്യം പുതുഭാവത്തിൽ അവതരിപ്പിക്കുന്ന ചിത്രം തന്ത്ര ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ജെ.കെ. ശരവണയുടെ നേതൃത്വത്തിലുള്ള തന്ത്ര ഫിലിംസ്, സ്വാമി അയ്യപ്പന്റെ പാരമ്പര്യത്തെ ആസ്പദമാക്കി രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങൾ നിർമിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിൽ ഒന്നാണ് തത് ത്വം അസി.

ആര്യ കേരള വർമ്മൻ എന്ന ചിത്രമാണ് തന്ത്ര ഫിലിംസ് നിർമിക്കുന്ന മറ്റൊരു ചിത്രം. രണ്ട് ചിത്രത്തിന്റെയും ശീർഷകങ്ങൾ പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭു ചെന്നൈയിലെ രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു. തമിഴ് സിനിമ ചരിത്രത്തിൽ ആത്മീയതയെ കേന്ദ്രീകരിച്ച് ഒരേസമയം രണ്ട് വലിയ ചിത്രങ്ങൾ പ്രഖ്യാപിക്കുന്ന അപൂർവ സംരംഭമാണിത്.

‘ചെന്നൈ 600028’, ‘ചെന്നൈ 600028 II’ എന്നീ കൾട്ട് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സഹനിർമാതാവായിരുന്ന ജെ.കെ. ശരവണ, ഈ ചിത്രങ്ങളിലൂടെ മുഖ്യധാര നിർമാണ രംഗത്തേക്ക് ശക്തമായ പ്രവേശനം കുറിക്കുകയാണ്. ഭക്തി, ചരിത്രം, സംസ്കാര അഭിമാനം എന്നിവയെ രാജ്യവ്യാപക പ്രേക്ഷകരിലേക്ക് സാങ്കേതിക മികവോടെ എത്തിക്കുക എന്നതാണ് തന്ത്ര ഫിലിംസിന്റെ ലക്ഷ്യം.

ആര്യ കേരള വർമ്മൻ സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട പരിചിതമായ ചരിത്ര-ജീവചരിത്രപരമായ തലങ്ങൾ സിനിമാറ്റിക് ഭംഗിയോടെ അവതരിപ്പിക്കും. ഈ ചിത്രം ജെ.കെ. ശരവണയും ആദിത്യ തംഗിരാലയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. വീര്യം, തത്വചിന്ത, ദിവ്യ ദൗത്യം, സാംസ്കാരിക പാരമ്പര്യം എന്നിവയുടെ സംഗമമായ ചിത്രം ദൃശ്യവിസ്മയവും കഥാസമൃദ്ധിയും ഒരുമിപ്പിക്കുന്ന പീരിയഡ് എപ്പിക്കായിരിക്കും. ചിത്രത്തിലെ താരങ്ങളെയും മറ്റു അണിയറപ്രവർത്തകരെയും പിന്നീട് അറിയിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. പി.ആർ.ഓ: പ്രതീഷ് ശേഖർ.

Show Full Article
TAGS:malikappuram Movie News Entertainment News Cinema News 
News Summary - Vishnu Shashishankar with Tat Twam Asi
Next Story