Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോക്സോഫീസിന് പിന്നാലെ...

ബോക്സോഫീസിന് പിന്നാലെ ഒടിടിയിലും ടോക്സികിന് തിരിച്ചടി; 200 കോടി പ്രതീക്ഷിച്ച ചിത്രം 30 കോടിയിലേക്ക് കൂപ്പുകുത്തി

text_fields
bookmark_border
Yash starrer Toxic movie promotional poster facing setbacks in digital streaming deals
cancel

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകനായെത്തിയ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' ചിത്രം വലിയ പ്രതീക്ഷകൾ നൽകിയാണ് ബോക്സോഫീസിലെത്തിയത്. നയൻതാര, കിയാര അദ്വാനി, താര സുതാര്യ, ഹുമാഖുറേഷി, രുഗ്മിണി വസന്ത് തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാകുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ ബോക്സോഫീസ് പ്രകടനം മോശമായതോടെ ചിത്രത്തിന് തിയറ്ററുകളിൽ തിരിച്ചടിയേറ്റു. റിലീസിന് മുൻപ് ഒടിടി കരാറുകൾ ഉറപ്പിക്കാത്തത് ചിത്രത്തിന്റെ ഡിജിറ്റൽ റിലീസിനെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം 'ടോക്സിക്' ടീമിന് 150 കോടി രൂപയുടെ ഓഫർ നൽകിയിരുന്നു. എന്നാൽ ബോക്സോഫീസിൽ ചിത്രം വൻ വിജയമാകുമെന്ന ആത്മവിശ്വാസത്തിൽ നിർമ്മാതാക്കൾ 200 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ തിയറ്ററുകളിൽ ചിത്രത്തിന്റെ കുതിപ്പ് മന്ദഗതിയിലായതോടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നൽകുന്ന തുക കുത്തനെ കുറഞ്ഞു. നിലവിൽ എല്ലാ ഭാഷകളിലെയും ഒടിടി അവകാശത്തിനായി വെറും 30 കോടി രൂപയുടെ ഓഫറാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മുന്നോട്ടുവെക്കുന്നത്. സീ5 (Zee5) ആണ് നിലവിൽ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒടിടി ഓഫർ ഉയർത്തുന്നതിനായി ചിത്രത്തിന്റെ പുതിയൊരു എഡിറ്റ് (Fresh edit) ഒടിടി റിലീസിനായി അണിയറപ്രവർത്തകർ പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിൽ എല്ലാ ഭാഷകളിലുമായി 101.10 കോടി രൂപയുടെ നെറ്റ് കളക്ഷനോടെയായിരുന്നു 'ടോക്സിക്' തിയറ്ററുകളിൽ എത്തിയത്. എന്നാൽ ഈ മികച്ച തുടക്കം പിന്നീട് നിലനിർത്താൻ ചിത്രത്തിന് സാധിച്ചില്ല. റിലീസ് ചെയ്ത് 12-ാം ദിവസം 2.42 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 245.75 കോടി രൂപയായി ഉയർന്നു. ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ നിലവിൽ 337.80 കോടി രൂപയിലെത്തി നിൽക്കുന്നു.

Show Full Article
TAGS:Toxic Movie Yash geetu mohandas OTT Box Office Box Office Collection OTT Release 
News Summary - Yash's 'Toxic' Suffers Major Blow as OTT Rights Offer Drops to 30 Crore
Next Story