ഇടുക്കിയിൽ നിന്നൊരു കുഞ്ഞു 'ഷാറൂഖ്ഖാൻ'; ഹിന്ദി റിയാലിറ്റി ഷോയില്‍ വിജയിയായി ഏഴു വയസ്സുകാരൻ ആവിർഭവ്
text_fieldsനെടുങ്കണ്ടം: ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3 യിൽ വിജയിയായി ഇടുക്കിയിൽ നിന്നുള്ള ഏഴുവയസുകാരൻ. ഏഴു മുതല്‍ 15 വയസുവരെയുള്ള 15 ഗായകരോടൊപ്പം മുംബൈയിൽ പോയി പാടിയാണ് രാമക്കല്‍മേട് സ്വദേശി ബാബുക്കുട്ടന്‍ എന്ന എസ്. ആവിര്‍ഭവ് സംഗീതപ്രേമികളുടെ മനം കവർന്നത്.
മറ്റൊരു മത്സാര്‍ഥിയായ അഥര്‍വ ബക്ഷിക്കൊപ്പമാണ് ആവിര്‍ഭവ് വിജയം പങ്കിട്ടത്. ഇരുവര്‍ക്കും 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.
അവിശ്വസനീയമായ പ്രകടനമാണ് സീസണിലുടനീളം കാഴ്ചവെച്ചത്. ഗായകരിലെ 'ഷാരൂഖ്ഖാന്‍' എന്നാണ് ഈ കുഞ്ഞുഗായകനെ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ വിശേഷിപ്പിച്ചത്.
'ചിട്ടി ആയിഹേ' എന്ന ഗാനത്തിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. ആലാപന മികവുകൊണ്ട് കേരളത്തിന് പുറത്തും ആരാധകരെ സൃഷ്ടിക്കാന്‍ ആവിർഭവിന് കഴിഞ്ഞു. രാജേഷ്ഖന്ന സ്‌പെഷ്യല്‍ എപ്പിസോഡില്‍ കോരാ കാഗസ്,മേരാസപ്‌നോ കീ റാണി തുടങ്ങിയ ഗാനങ്ങള്‍ പാടിയാണ് അഭിനവ് വിധികര്‍ത്താക്കഴുടെ മനസില്‍ ഇടം നേടിയത്.
ഫ്ലവേഴ്‌സ് ടോപ് സിങ്ങറിലും മത്സരിച്ചിരുന്നെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ ഇടക്കുവെച്ച നിർത്തി. ഒന്നര വയസുള്ളപ്പോള്‍ സഹോദരിയോടൊപ്പം ഹൈദരാബാദില്‍ പോയി സ്‌റ്റേജില്‍ കയറി തെലുങ്കില്‍ സരിഗമ ഷോയില്‍ പാടിയായിരുന്നു തുടക്കം. ബെസ്റ്റ് എന്ററടെയിനര്‍ അവാര്‍ഡ് നേടി. അര്‍ജിത് സിങിനെ പോലെ ഒരു ഗായകനാകാനാണ് ആഗ്രഹം. കര്‍ണാടിക്,ഹിന്ദുസ്താനി, തുടങ്ങിയവ പഠിപ്പിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം.
രാമക്കല്‍മമട് കപ്പിത്താന്‍പറമ്പില്‍ സജിമോന്‍ സന്ധ്യ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവനാണ് ആവിര്‍ഭവ്. സഹോദരി അനര്‍വിന്യയും റിയാലിറ്റിഷോ താരമാണ്. ഇരുവരും സമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. 9.5ലക്ഷം പേരാണ് ഇവരുടെ യൂട്യൂബ് ചാനൽ സബ്‌സ്ക്രൈബ് ചെയ്തത്. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആവിര്‍ഭവ്. കോഴിക്കോട് സ്വദേശി ആനന്ദ് കാവുംവട്ടത്തിന്റെ ശിക്ഷണത്തിലാണ് സംഗീതം പഠിക്കുന്നത്. ഗായികയായ സഹോദരി അനര്‍വിന്യ പ്ലസ് ടൂ വിദ്യാർഥിനിയാണ്. ഇവര്‍ ഇപ്പോള്‍ കുടുബസമേതം അങ്കമാലിയിലാണ് താമസം.


