Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right‘പൊന്നിൻ...

‘പൊന്നിൻ കട്ടയാണെന്നാലും...’ 49 വ‍ർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ പി. ഭാസ്കരന്‍റെ അനശ്വര ഗാനം പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ...

text_fields
bookmark_border
‘പൊന്നിൻ കട്ടയാണെന്നാലും...’ 49 വ‍ർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ പി. ഭാസ്കരന്‍റെ അനശ്വര ഗാനം പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ...
cancel

'ടിയാൻ' എന്ന സിനിമക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന മലയാള ചിത്രം 'അനന്തൻ കാട്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. പൊന്നിൻ കട്ടയാണെന്നാലും എന്ന പഴയകാല ശ്രദ്ധേയ ഗാനത്തിൻ്റെ റീമേക്കായാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ജൂൺ 25 -നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

1977ൽ പുറത്തിറങ്ങിയ 'കണ്ണപ്പനുണ്ണി' എന്ന മലയാള ചിത്രത്തിലെ പ്രശസ്തമായ ഈ ഗാനത്തിന് പി. ഭാസ്കരനാണ് വരികളൊരുക്കിയിട്ടുള്ളത്. കെ. രാഘവനാണ് സംഗീതം നൽകിയത്. അന്ന് കെ.ജെ യേശുദാസും പി. ജയചന്ദ്രനും ചേർന്ന് പാടി അനശ്വരമാക്കിയ ഈ ഗാനം മുരളി ഗോപിയും ദീപക് ബ്ലൂവും ചേർന്ന് പാടിയാണ് റീമേക്കായി അവതരിപ്പിച്ചിരിക്കുന്നത്. ബി. അജനീഷ് ലോക്‌നാഥാണ് സംഗീതം.

എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും കേരളത്തിന്‍റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഒരു വിദ്യാർഥിയായിരിക്കെ കണ്ടും കേട്ടും കേട്ടുകേള്‍വിയിൽ വിരിഞ്ഞതുമായ സംഭവങ്ങളുടെ കോര്‍ത്തിണക്കലാണ് ഈ ചിത്രമെന്ന് മുമ്പ് മുരളി ഗോപി വ്യക്തമാക്കിയിട്ടുണ്ട്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്.

വൻ വിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രൻസ്, മുരളി ഗോപി, പുഷ്പ സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.

ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ പാർട്നർ: ഡ്രീം ബിഗ് ഫിലിംസ്.

Show Full Article
TAGS:malayalam movie Song release Murali Gopy malayalam old songs 
News Summary - Ananthan Kaadu Song Released
Next Story