Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസഹോദരി ലക്ഷ്മിക്കൊപ്പം...

സഹോദരി ലക്ഷ്മിക്കൊപ്പം സംഗീത ബാൻഡ് പ്രഖ്യാപിച്ച് അനർക്കലി മരിക്കാർ; പാട്ടിന്റെ ലോകത്ത് പുതിയ ചുവടുവെപ്പുമായി 'ഇറ്റ് ടേക്ക്സ് ടു'

text_fields
bookmark_border
Childhood and recent photos of sisters Anarkali Marikar and Lakshmi Marikar announcing their music band It Takes Two.
cancel
camera_alt

അനാർക്കലി മരിക്കാർ, ലക്ഷ്മി മരിക്കാർ

കൊച്ചി: മലയാളികളുടെ പ്രിയനടിയും പിന്നണി ഗായികയുമായ അനർക്കലി മരിക്കാറും സഹോദരിയും മുൻ ബാലതാരവുമായ ലക്ഷ്മി മരിക്കാറും കൈകോർത്ത് പുതിയ സംഗീത സംരംഭത്തിന് തുടക്കം കുറിച്ചു. 'ഇറ്റ് ടേക്ക്സ് ടു' എന്ന് പേരിട്ടിരിക്കുന്ന ബാൻഡിന്റെ പ്രഖ്യാപനം തങ്ങളുടെ കുട്ടിക്കാലത്തെ അപൂർവ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും പങ്കുവെച്ചുകൊണ്ടാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ നടത്തിയത്.

രണ്ട് പ്രധാന ഗായകർ ചേരുന്ന ഒരു 'സിംഗിംഗ് ഡ്യുവോ' ആയിട്ടാണ് 'ഇറ്റ് ടേക്ക്സ് ടു' വേദിയിലെത്തുന്നത്. 'ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്ന, ഒരുമിച്ച് പാടാൻ കാത്തിരുന്ന പാട്ടുകളുടെ ഒരു വലിയ നിരയുമായാണ് ഈ പുതിയ തുടക്കം' എന്ന് ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'ഓർമവെച്ച നാൾമുതൽ സംഗീതം ജീവിതത്തിലുണ്ട്': ബാല്യകാല ചിത്രങ്ങളുമായി സഹോദരിമാർ

കുട്ടിക്കാലത്തെ മനോഹരമായ ചിത്രങ്ങൾ ചേർത്തുവെച്ചാണ് സംഗീതത്തോടുള്ള തങ്ങളുടെ ആത്മബന്ധത്തെക്കുറിച്ച് അനർക്കലിയും ലക്ഷ്മിയും മനസ്സുതുറന്നത്. 'ഓർമവെച്ച നാൾമുതൽ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് സംഗീതം. വ്യത്യസ്ത നഗരങ്ങളിലൂടെയും കരിയറുകളിലൂടെയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെയും കടന്നുപോയപ്പോഴും പാട്ട് എപ്പോഴും കൂടെയുണ്ടായിരുന്നു. ഇതേക്കുറിച്ച് സംസാരിച്ചിരുന്നത് മതിയാക്കി ഒടുവിൽ അതൊരു പ്രവൃത്തിയായി മാറ്റാൻ സമയമായി എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അങ്ങനെ ആകാംക്ഷയും പരിഭ്രമവും തുല്യമായി ചേർത്തുവെച്ചാണ് ഈ പുതിയ തീരുമാനത്തിലേക്ക് കടക്കുന്നത്' എന്ന് താരങ്ങൾ കുറിച്ചു.

ഇതൊരു ബഹളം നിറഞ്ഞ രാത്രി ആഘോഷമായിട്ടല്ല ഞങ്ങൾ വിഭാവനം ചെയ്യുന്നത്. മറിച്ച് വളരെ ലളിതമായൊരു തുടക്കമാണ് ആഗ്രഹിക്കുന്നത്. വേഗതയേറിയ ലോകത്തെ ബഹളങ്ങൾക്കിടയിൽ ആളുകൾക്ക് അല്പം ശാന്തമായിരിക്കാനും, ചേർന്നിരുന്ന് മനസ്സിനിണങ്ങിയ പാട്ടുകൾ കേൾക്കാനും ഒപ്പംപാടാനും കഴിയുന്ന ഒരു 'മ്യൂസിക്-ഫസ്റ്റ് ലൈവ് എക്സ്പീരിയൻസ്' ആയിരിക്കും ഇതെന്ന് ഇരുവരും വ്യക്തമാക്കുന്നു. ഏറെക്കാലമായി മനസ്സിൽ കാത്തുവെച്ച ഒരു വലിയ ആഗ്രഹത്തിനാണ് ഇപ്പോൾ 'യെസ്' പറയുന്നതെന്നും, അനർക്കലിയുടെയും ലക്ഷ്മിയുടെയും സ്നേഹം നിറഞ്ഞ സംഗീത ലോകത്തേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ആലാപനത്തിലും ഒപ്പത്തിനൊപ്പം

'ആനന്ദം', 'ഉയരെ' 'സുലൈഖ മനസിൽ', 'ഗഗനചാരി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനർക്കലി മരിക്കാർ മികച്ചൊരു ഗായിക കൂടിയാണെന്ന് മുൻപേ തെളിയിച്ചിട്ടുള്ളതാണ്. 'നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്' എന്ന ചിത്രത്തിൽ ബാലതാരമായി എത്തി ശ്രദ്ധനേടിയ ആളാണ് സഹോദരി ലക്ഷ്മി മരിക്കാർ. മുൻപ് ഇരുവരും ചേർന്ന് പാടിയ പല ഗാനങ്ങളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ഒരു പ്രൊഫഷണൽ ലൈവ് പെർഫോമിംഗ് ബാൻഡുമായി സഹോദരിമാർ ഒരുമിച്ചെത്തുന്നതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും. പോസ്റ്റിന് താഴെ നിരവധി താരങ്ങളും സംഗീതപ്രേമികളും ഇവർക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Anarkali Marikar Music Band entertainment Music 
News Summary - Anarkali Marikar and Sister Lakshmi Launch Music Band 'It Takes Two'; Share Nostalgic Post
Next Story