Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസക്കരിയയും ഹിഷാമും...

സക്കരിയയും ഹിഷാമും ഒന്നിക്കുന്ന മ്യൂസിക് വിഡിയോ; 'ഹംദം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

text_fields
bookmark_border
സക്കരിയയും ഹിഷാമും ഒന്നിക്കുന്ന മ്യൂസിക് വിഡിയോ; ഹംദം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
cancel

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര സംവിധായകൻ സക്കരിയ സംവിധാനം ചെയ്യുന്ന മ്യൂസിക് വിഡിയോ 'ഹംദം'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കോഴിക്കോട് സൈത്തൂണിൽ വെച്ചായിരുന്നു ഔദ്യോഗിക പ്രകാശന ചടങ്ങുകൾ സംഘടിപ്പിച്ചത്. സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ പുതിയ നിർമ്മാണ കമ്പനിയായ 'ആച്ചൂസ് പ്രൊഡക്ഷൻസിന്റെ' ഔദ്യോഗിക ലോഗോ പ്രകാശനവും ഇതിനൊപ്പം നടന്നു.

ഹിഷാം അബ്ദുൽ വഹാബ്, ഗാനരചയിതാവ് ഷാഫി കൊല്ലം, യുവഗായകൻ ഹനാൻ ഷാ എന്നിവർ ഒന്നിക്കുന്ന ശ്രദ്ധേയമായ സംഗീത ആൽബമാണ് 'ഹംദം'. സിനിമാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സക്കരിയ സ്വതന്ത്ര സംഗീത രംഗത്തേക്ക് ചുവടുവെക്കുന്ന ആദ്യ പ്രൊജക്റ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്.


ഹിഷാം അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആച്ചൂസ് പ്രൊഡക്ഷൻസിന്റെ ഔദ്യോഗികമായ തുടക്കത്തിന് കൂടിയാണ് ഈ വേദി സാക്ഷ്യം വഹിച്ചത്. ഈ പുതിയ നിർമ്മാണ കമ്പനിയുടെ ആദ്യ സംരംഭം കൂടിയാണ് ഈ മ്യൂസിക് വിഡിയോ. ഗംഭീര പ്രതിഭകൾ ഒന്നിക്കുന്ന ഈ ദൃശ്യ-സംഗീത വിരുന്നിനായി വലിയ പ്രതീക്ഷയോടെയാണ് ആസ്വാദകർ കാത്തിരിക്കുന്നത്.

Show Full Article
TAGS:music video Entertainment News first look poster Latest News 
News Summary - Hamdam music video first look poster release
Next Story