Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'കണ്ണ് തുറക്കെന്‍റെ...

'കണ്ണ് തുറക്കെന്‍റെ കാളി' മ്യൂസിക് ആൽബം പുറത്തിറങ്ങി

text_fields
bookmark_border
കണ്ണ് തുറക്കെന്‍റെ കാളി മ്യൂസിക് ആൽബം പുറത്തിറങ്ങി
cancel

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ ദേവയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച 'കണ്ണ് തുറക്കെന്‍റെ കാളി' എന്ന മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. സെന്തിൽ രാജാമണിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ചു പുറത്തിറങ്ങിയ ആൽബത്തിന്റെ സംവിധാനം ജോഷ് ബാൽ ആണ്. ജെസ്സി, അഞ്ജലി രാജ്, തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്.നൂറിലധികം പേർ അണിനിരന്ന ആൽബത്തിന്റെ സംഗീതം അരുൺ പ്രസാദും വരികൾ കണ്ണൻ സിദ്ധാർഥുമാണ്. യുവജനങ്ങൾക്കിടയിൽ ശ്രദ്ധേയനായ സുധീഷ് ശശിധരനാണ് ആലാപനം.

കാമറ ചലിപ്പിച്ചിരിക്കുന്നത് നൗഷാദ് ഷെരീഫും കളറിങ് ലിജു പ്രഭാകറുമാണ്. എഡിറ്റിങ് അഖിൽ ഏലിയാസ്, ആര്ട്ട് കണ്ണൻ ആതിരപ്പളി, കോസ്റ്റും ഉണ്ണി പാലക്കാട്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കൊല്ലം, മേക്കപ്പ് ബിജി ബിനോയ്, നൃത്തം രാകേഷ് ചാലക്കുടി തുടങ്ങിയവരാണ്.


Show Full Article
TAGS:music album 
News Summary - kannu thurakkenta kaali Music album released
Next Story