Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപത്ത് ലക്ഷം പേരുടെ...

പത്ത് ലക്ഷം പേരുടെ പെരുത്തിഷ്‌ടം; പ്രേക്ഷക മനം കവർന്ന് ഡാബ്സിയുടെ 'പെരുത്ത് നന്ദി'

text_fields
bookmark_border
പത്ത് ലക്ഷം പേരുടെ പെരുത്തിഷ്‌ടം; പ്രേക്ഷക മനം കവർന്ന് ഡാബ്സിയുടെ പെരുത്ത് നന്ദി
cancel

ഡോ.അനന്തു പ്രൊഡക്ഷൻസ്, തിയറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി' എന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'പെരുത്ത് നന്ദി'ക്ക് വൺ മില്യൺ കാഴ്ചക്കാർ. ഡാബ്സി പാടിയ 'പെരുത്ത് നന്ദി' എന്ന് തുടങ്ങുന്ന ഗാനം ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തന്നെ ഏവരും ഏറ്റെടുത്ത് കഴിഞ്ഞു. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ബിബിൻ അശോകാണ് ഈണം നൽകിയിരിക്കുന്നത്. മനു ഹസ്സനാണ് ഗാനത്തിൻ്റെ വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിലേതായി മുമ്പ് പുറത്തു വന്ന കളർ ഫുൾ പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ചിത്രത്തിന്‍റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം: ആൽബി ആന്‍റണി, അജ്മൽ സാബു, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളര്‍: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മൻസൂർ റഷീദ്, ആർട്ട് ഡയറക്ടർ അഖിൽ ദാമോദർ, എക്സി.പ്രൊഡ്യൂസർ അമൽ സേവ്യർ മനക്കത്തറയിൽ, രതീഷ് മണ്ണാർക്കാട്, ഗാനരചന വിനായക് ശശികുമാർ, കോറിയോഗ്രഫി ഷെരീഫ് മാസ്റ്റർ, സിങ്ക് സൗണ്ട് വൈശാഖ് പി.വി, സ്റ്റിൽസ് ഷെയ്ൻ സബൂറ, പിആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ, കളറിസ്റ്റ് രമേഷ് സി.പി, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ് : ഫോക്‌സ്ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പോസ്റ്റർ ഡിസൈൻ: അധിൻ ഒല്ലൂർ, പിആർഒ ആതിര ദിൽജിത്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Music Dabzee entertainment music video 
Next Story