Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'ശിലയൊരു ദേവിയായ്...'...

'ശിലയൊരു ദേവിയായ്...' അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'ഖജുരാവോ ഡ്രീംസി'ലെ ഗാനം പുറത്ത്

text_fields
bookmark_border
ശിലയൊരു ദേവിയായ്... അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ഖജുരാവോ ഡ്രീംസിലെ ഗാനം പുറത്ത്
cancel
Listen to this Article

അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഖജുരാവോ ഡ്രീംസ്' സിനിമയിലെ ഗാനം പുറത്ത്. ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തും. ഗോപി സുന്ദർ ഈണമിട്ടിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനും ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും അഫ്ല ശുഭാനയുമാണ്.

യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായാണ് ചിത്രം എത്തുന്നത് എന്നാണ് സൂചന. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാവോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്നുള്ള ആകസ്മികമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശീനാഥ് ഭാസി എന്നിവർക്കൊപ്പം ധ്രുവൻ, അതിഥി രവി, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജോണി ആന്‍റണി, സോഹൻ സീനുലാൽ: സാദിഖ്, വർഷാ വിശ്വനാഥ്, നേഹാ സക്സേനാ, നസീർ ഖാൻ, അശോക് എന്നിവരും ചിത്രത്തിലുണ്ട്. സരേഗമയാണ് മ്യൂസിക് പാർട്നർ.

പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം, ഛായാഗ്രഹണം പ്രദീപ് നായർ, എഡിറ്റിങ് ലിജോ പോൾ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, ഗാനരചന ഹരിനാരായണൻ, മേക്കപ്പ് സജി കട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തെക്കൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ചാക്കോ കാഞ്ഞൂപ്പറമ്പൻ, ഫിനാൻസ് കൺട്രോളർ സന്തോഷ് കരമന, സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മ, സൗണ്ട് മിക്സിങ് ജിജു ടി ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻസ് ആന്‍റണി സ്റ്റീഫൻ, പിആർഒ വാഴൂർ ജോസ്, പിആർ ആൻഡ് മാർക്കറ്റിങ് ആതിര ദിൽജിത്ത്.


Show Full Article
TAGS:Arjun Ashok Sharaf U Dheen Sreenath Bhasi Entertainment News 
News Summary - Shilayoru Deviyay -Video Song Khajuraaho Dreams
Next Story