Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഗായകനും ജി....

ഗായകനും ജി. വേണുഗോപാലിന്‍റെ മകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി

text_fields
bookmark_border
ഗായകനും ജി. വേണുഗോപാലിന്‍റെ മകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി
cancel
Listen to this Article

പിന്നണി ഗായകൻ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി. നടിയും മോഡലുമായ സ്നേഹ അജിത്താണ് വധു. പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്‍റെ മകനാണ് അരവിന്ദ് വേണുഗോപാൽ. സൺഡേ ഹോളിഡേ, ലൂക്ക, ഹൃദയം, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ഗായകനാണ് അരവിന്ദ് വേണുഗോപാൽ.

നടനും എംപിയുമായ സുരേഷ് ഗോപിയുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. മമ്മൂട്ടി ചിത്രം ബസൂക്കയിൽ സ്നേഹ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കോവളം കെ.ടി.ഡി.സി സമുദ്രയിൽ വച്ച് വെള്ളിയാഴ്ച രാവിലെയാണ് വിവാഹം നടന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Show Full Article
TAGS:Music Marriage aravind venugopal g venugopal 
News Summary - singer aravind venugopal got married
Next Story