92ാം വയസ്സിൽ കർണാട്ടിക് ആൽബം പുറത്തിറക്കി ശ്രീനിവാസൻ ഹരിഹരൻ
text_fieldssreenivasan hariharan
ബംഗളൂരു: സജീവമായി രാംഗത്തുള്ള കർണാടക സംഗീതത്തിലെ പുല്ലാങ്കുഴൽ വാദകരിൽ ഏറ്റവും പ്രായം കുടിയ ആൾ ശ്രീനിവാസൻ ഹരിഹരൻ ആയിരിക്കും. അതും 92ാംവയസ്സിൽ ഒരു പുതിയ ആൽബം റെക്കോഡ് ചെയ്ത് പുറത്തിറക്കി അദ്ദേഹം അതിലും റെക്കാഡ് കുറിച്ചിരിക്കുന്നു. നൂറാം വയസ്സിലും കച്ചേരി പാടി കർണാടകക്കാരനായിരുന്ന ആർ.കെ ശ്രീകണ്ഠൻ ജനങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണശേഷം കർണാടകയിൽ നിന്നുള്ള ഏറ്റവും മുതിർന്ന സംഗീതജ്ഞനാണ് ശ്രീനിവാസൻ ഹരിഹരൻ എന്നു പറയാം.
ഒൻപതാം വയസ്സിൽ ആദ്യമായി പൊതുവേദിയിൽ അരങ്ങേറിയ ശ്രീനിവാസൻ സംഗീത ജീവിതതിന്റെ എൺപതാണ്ട് പിന്നിടുമ്പോഴും തന്റെ പുല്ലാങ്കുഴലിനോടുള്ള പ്രണയവും കൗതുകവും അതേപടി നിലനിർത്തുന്നു.
‘ജംസ് ഓഫ് കർണാട്ടിക് മ്യൂസിക് എന്ന അദ്ദേഹത്തിന്റെ പുതിയ ആൽബം പുറത്തിറങ്ങിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. അഷ്ടലക്ഷ്മി, ദശാവതാരം അഷ്ടപദി തുടങ്ങിയ ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ശ്രീനിവസൻ ഇതിനോടകം ആയിരത്തിലേറെ വേദികളിൽ പുല്ലാങ്കുഴൽ വായിച്ചിയിട്ടുണ്ട്. ശ്യാമശാസ്ത്രി, ത്യാഗരാജസ്വാമി, ദീക്ഷിതർ എന്നിവരുടെയെല്ലാം കീർത്തനങ്ങൾ ഉൾപ്പെടുതിയതാണ് പുതിയ ആൽബം. സംഗീതത്തിന്റെ ശുദ്ധത നിൽനിർത്തി അത് പുതുതലമുറയിലേക്ക് പകർത്തുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം പറയുന്നു.
കച്ചേരികൾ വേദികളിൽ പാടിയാണ് അദ്ദേഹത്തിന് ശീലം. റെക്കോഡിങ് സ്റ്റുഡിയോകളിൽ കയറി വലിയ ശീലമില്ല. അതുകൊണ്ട് വേദിയിൽ വായിക്കുന്ന രീതിയിൽതന്നെയാണ് ഗ്യാപ്പില്ലാതെ തന്റെ ആൽബത്തിലെ 14 കീർത്തനങ്ങളും വായിച്ചതെന്ന് അദ്ദേഹം പറയുന്നു. ഒരു റീട്ടേക്കും വേണ്ടിവന്നില്ലത്രെ.
ആധുനികത കർണാടക സംഗീതത്തിന് ഒരിക്കലും വെല്ലുവളിയാകില്ലെന്ന് അദ്ദേഹം പറയുന്നു. കാരണം ഒരു മെഷീന് ഒരു താളവട്ടമൊക്കെ കണക്കാക്കാൻ കഴിയുമായിരിക്കും, എന്നാൽ ചാരുകേശിയോ ഭൈരവിയോ തുടങ്ങി ഒരു രാഗങ്ങളും തരുന്ന അനുഭവസുഖം സൃഷ്ടിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.