‘മീശ’ യിലെ ‘മുസ്റ്റാഷ്’ പ്രൊമോഷണൽ ഗാനം പുറത്ത്
text_fieldsഎം.സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ പ്രൊമോഷണൽ ഗാനം പുറത്തിറങ്ങി. ദി ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് ആലപിച്ച ഈ ഗാനത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത് സൂരജ് എസ് കുറുപ്പ് തന്നെയാണ്. ഗാനത്തിന്റെ വരികൾ ദി ഇമ്പാച്ചിയും സൂരജും ചേർന്നാണ് രചിച്ചിട്ടുള്ളത്. സൗഹൃദവും സാഹോദര്യവും പൈതൃകവും പ്രതികാരത്തെയും കേന്ദ്രീകരിച്ച്, ‘മീശ’യെ ഒരാളുടെ വ്യക്തിത്വത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായാണ് ഈ ഗാനത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.
യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും, നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് ‘മീശ’ യുടെ പ്രമേയം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനും, എഡിറ്റിംഗ് മനോജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സരിഗമക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.
തമിഴ് നടൻ കതിരിന്റെ ആദ്യ മലയാള ചിത്രമാണ് ‘മീശ’. കതിരിന് പുറമെ ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമ രംഗത്തുനിന്നുമുള്ള നിരവധി പ്രമുഖരും ആശംസകൾ നേർന്ന് സമൂഹ മാധ്യമങ്ങളിൽ ഈ ഗാനം പങ്കുവെച്ചു.