Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; സംഗീതവും ആലാപനവുമായി പ്രവാസി മലയാളി

text_fields
bookmark_border
സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; സംഗീതവും ആലാപനവുമായി പ്രവാസി മലയാളി
cancel

സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി 'തൂവെള്ള തട്ടം' എന്ന പുതിയ പ്രണയഗാനം. അബുദാബിയിൽ പ്രവാസിയായ ഷമീർ മടത്തറയിൽ സംഗീതം നൽകി ആലപിച്ച ഈ ആൽബം ഗാനത്തിന് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.

ഫൈസൽ പൊന്നാനിയുടെ വരികളിൽ ഒരുങ്ങിയ ഈ ഗാനം ഷമീറിനൊപ്പം ആറ്റിങ്ങൽ സ്വദേശി നിജ നിഷാനാണ് ആലപിച്ചിരിക്കുന്നത്. യു.എ.ഇ ഇശൽ ബാൻഡ് അബുദാബിയുടെ ഗായികയായ നിജ ഇതിനോടകം നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. സിബു സുകുമാരനാണ് ഗാനത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരായ വിനീത് രാമചന്ദ്രനും ഭാര്യ ചിഞ്ചു വിനീതുമാണ് ആൽബത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ഇതുവരെ ഇരുന്നൂറിലധികം പാട്ടുകളിൽ പിന്നണി ഗായകനായും ഗാനരചയിതാവായും സംഗീതസംവിധായകനായും ഷമീർ മടത്തറയിൽ പ്രവർത്തിച്ചിട്ടുണ്ട്. 'തൂവെള്ള തട്ടം' കൂടാതെ ‘മിന്നത്തൊളി’, ‘തൊടാതെ’, ‘റൂഹിൽ നീ മതി’, ‘മിഴി രണ്ടിലും’ തുടങ്ങിയ ഷമീറിന്റെ മറ്റ് ഗാനങ്ങളും സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ പിന്നണി ഗായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, 'സിനിമാക്സ് എന്റർടൈൻമെന്റ്' എന്ന പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് കമ്പനിയുടെ സ്ഥാപകൻ കൂടിയാണ്.

Show Full Article
TAGS:
News Summary - സോഷ്യൽ മീഡിയയിൽ തരംഗമായി തൂവെള്ള തട്ടം| സംഗീതവും ആലാപനവുമായി പ്രവാസി മലയാളി ഷമീർ മടത്തറയിൽ
Next Story