ഫ്ലാറ്റ് നമ്പർ 15 ഹ്രസ്വചിത്രം റിലീസിനൊരുങ്ങുന്നു
text_fieldsഅജ്മൽ,വിജയ്,സുജിത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഫ്ലാറ്റ് നമ്പർ 15 ഹ്രസ്വചിത്രം റിലീസിനൊരുങ്ങുന്നു. വിഷാദരോഗിയായ ഒരു വ്യക്തിയുടെ മനസ്സിന്റെ രൂപകമായി വർത്തിക്കുന്ന ഒരു ഫ്ലാറ്റിനെ ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്.
വിഷാദരോഗിയായ രചനയുടെ ജീവിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. രചനയുടെ ഫ്ലാറ്റിലേക്ക് അവളുടെ കാമുകൻ ജോൺ താമസം മാറുന്നു. പിന്നീട് ഇരുവർക്കുമിടയിലുണ്ടാകുന്ന പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന സംഭവങ്ങളുമാണ് ഫ്ലാറ്റ് നമ്പർ 15 ചർച്ച ചെയ്യുന്നത്. സംവിധായകരിൽ ഒരാളായ അജ്മൽ ഒമ്പത് വർഷങ്ങൾക്കു മുമ്പ് സംവിധാനം ചെയ്ത റോൾ നമ്പർ 5, പിന്നീടു രണ്ടു വർഷങ്ങൾക്കു ശേഷം പുറത്തിറക്കിയ റൂം നമ്പർ 10 എന്നീ ഹ്രസ്വചിത്രങ്ങളുമായി വിദൂര സമാനതകൾ ഫ്ലാറ്റ് നമ്പർ 15 നുണ്ട്.
ഈ ഹസ്രചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അജ്മൽ,ബോണി എന്നിവർ ചേർന്നാണ്. റിലീസിങ് തീയതി പുറത്തുവിട്ടിട്ടില്ല.