പൗലോ കൊയ്‌ലോയുടെ കണ്ണുനിറയിച്ച് മൂവാറ്റുപുഴക്കാരൻ റീസ് തോമസ്; 'ദി ഫനാറ്റിക്ക്'
text_fieldsലോകപുസ്തക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നായ ആല്‍ക്കെമിസ്റ്റിന്റെ സൃഷ്ടാവ് പൗലോ കൊയ്‌ലോയുടെ ഹൃദയം കവർന്ന് മൂവാറ്റുപുഴക്കാരൻ റീസ് തോമസ്.
പൗലോ കൊയ്‌ലോയോടുള്ള ആരാധനയും അദ്ദേഹത്തിന്റെ എഴുത്തുകൾ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും ഭാവനാ സ്റ്റുഡിയോസിന്റെ ദി ഫനാറ്റിക്ക് എ ന്ന യൂട്യൂബ് സീരീസിൽ റീസ് പങ്കുവെച്ചിരുന്നു. പ്രസ്തുത എപ്പിസോഡ് ഇപ്പോൾ സാക്ഷാൽ പൗലോ കൊയ്‌ലോ തന്നെ കാണുകയും വീഡിയോയിൽ കമന്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. “I was moved to tears " എന്നാണ് വീഡിയോ കണ്ട ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ജീവിതത്തിന്റെ നാനാ തുറകളിൽ പെട്ട സെലിബ്രിറ്റി ആരാധകരെക്കുറിച്ചുള്ള വ്യത്യസ്തമായ യൂട്യൂബ് സീരീസാണ് ദി ഫനാറ്റിക്ക്. മോഹൻലാൽ, വിദ്യാസാഗർ, മമ്മൂട്ടി, പൗലോ കൊയ്‌ലോ, വിജയ് എന്നിവരുടെ ആരാധകരെ ഫീച്ചർ ചെയ്തു ഇതുവരെ ഇറങ്ങിയ എപ്പിസോഡുകൾ എല്ലാം കാഴ്ചക്കാരോട് ഇമോഷണലി കണക്റ്റ് ആകുന്നവയായിരുന്നു.
അവസാനം ഇറങ്ങിയ വിജയ് എപ്പിസോഡിൽ ആരാധികയായ അഭിരാമിയെ വിജയ് നേരിൽ വിളിച്ചത് ഇതൊനൊടകം വൈറൽ ആയിരുന്നു. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലാണ് ഫനാറ്റികിന്റെ നിർമ്മാണവും സംപ്രക്ഷേപണവും ചെയ്യുന്നത്.