Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2023 10:21 AM GMT Updated On
date_range 2023-02-20T15:51:37+05:30ചെരിപ്പും ഫോൺ ക്യാമറയും; വൈറലായി ഒരു ലോ ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിങ്
text_fieldsഒരു രംഗം ചിത്രീകരിക്കാൻ വിലകൂടിയ ഉപകരണങ്ങൾ വേണമെന്ന് ആരാണ് പറഞ്ഞത്? ഇവിടെ ഒരു കൂട്ടം ആൺകുട്ടികൾ ചെരിപ്പും ഫോൺ ക്യാമറയും ഉപയോഗിച്ച് ഒരു രംഗം ചിത്രീകരിക്കുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്.
ദി ഫിഗൻ എന്നയാളാണ് രസകരമായ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. രംഗം ആരംഭിക്കാൻ ക്ലാപ്പ് അടിക്കാൻ ഒരു കുട്ടി ഉപയോഗിക്കുന്നത് തന്‍റെ ചെരുപ്പുകളാണ്. അതേസമയം വരാന്തയിലൂടെ നടക്കുന്ന നടന്റെ വ്യക്തമായ ഷോട്ട് ലഭിക്കാൻ നിലത്ത് കിടക്കുകയാണ് ഒരു കുട്ടി. ക്യാമറ മൂവ് ചെയ്യാൻ ഈ കുട്ടിയുടെ കാലിൽ പിടിച്ച് വലിക്കുന്നത് കാഴ്ചക്കാരിൽ ചിരി പടർത്തും.
ശശി തരൂർ അടക്കം നിരവധി പേർ വീഡിയോ ട്വിറ്ററിൽ ലൈക്ക് ചെയ്തിട്ടുണ്ട്. വീഡിയോക്ക് രസകരമായ കമന്‍റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
Next Story