Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightത​ല​ശ്ശേ​രി...

ത​ല​ശ്ശേ​രി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ; സി​നി​മ താ​ര​ങ്ങ​ൾ കോ​ള​ജു​ക​ളി​ലേ​ക്ക്

text_fields
bookmark_border
ത​ല​ശ്ശേ​രി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ; സി​നി​മ താ​ര​ങ്ങ​ൾ കോ​ള​ജു​ക​ളി​ലേ​ക്ക്
cancel
Listen to this Article

ത​ല​ശ്ശേ​രി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി 16 മു​ത​ൽ 19 വ​രെ ത​ല​ശ്ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത​ല​ശ്ശേ​രി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്റെ പ്ര​ച​ാര​ണാ​ർ​ഥം സി​നി​മ താ​ര​ങ്ങ​ൾ കോ​ള​ജു​ക​ളി​ലെ​ത്തും. ആ​റ് മു​ത​ൽ 10 വ​രെ​യാ​ണ് കോ​ള​ജു​ക​ളി​ൽ താ​ര​ങ്ങ​ളെ​ത്തു​ന്ന​ത്. ആ​റി​ന് മാ​ഹി കോ​ള​ജി​ലും ത​ല​ശ്ശേ​രി ന​ഴ്‌​സി​ങ് കോ​ള​ജി​ലും ഗീ​തി സം​ഗീ​ത​യെ​ത്തും. ഏ​ഴി​ന് ആ​ശ അ​ര​വി​ന്ദും ഗീ​തി സം​ഗീ​ത​യും ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലും ക്രൈ​സ്റ്റ്‌ കോ​ള​ജി​ലും എ​ട്ടി​ന് കു​ക്കു പ​ര​മേ​ശ്വ​ര​ൻ കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ലും മ​ട്ട​ന്നൂ​ർ പ​ഴ​ശ്ശി​രാ​ജ കോ​ള​ജി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും.

ഒ​മ്പ​തി​ന് സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ പാ​ല​യാ​ട് യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജ് കാ​മ്പ​സി​ലും ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജി​ലു​മെ​ത്തും. 10ന് ​സി​ബി തോ​മ​സ് തോ​ട്ട​ട എ​സ്.​എ​ൻ കോ​ള​ജും ചൊ​ക്ലി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക കോ​ള​ജും സ​ന്ദ​ർ​ശി​ക്കും. 16, 17, 18, 19 തീ​യ​തി​ക​ളി​ൽ ത​ല​ശ്ശേ​രി ലി​ബ​ർ​ട്ടി തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ലാ​ണ് ഫി​ലിം ഫെ​സ്റ്റി​വ​ൽ. 31 അ​ന്താ​രാ​ഷ്ട്ര സി​നി​മ​ക​ളും 10 ഇ​ന്ത്യ​ൻ സി​നി​മ​ക​ളും 14 മ​ല​യാ​ള സി​നി​മ​ക​ളു​മ​ട​ക്കം 55 സി​നി​മ​ക​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ലി​ബ​ർ​ട്ടി പാ​ര​ഡൈ​സ്, ലി​ബ​ർ​ട്ടി ലി​റ്റി​ൽ പാ​ര​ഡൈ​സ്, ലി​ബ​ർ​ട്ടി സ്യൂ​ട്ട് തി​യ​റ്റ​റു​ക​ളി​ലാ​യി ഒ​രേ സ​മ​യം 1200 പേ​ർ​ക്ക് സി​നി​മ കാ​ണാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഒ​രു ദി​വ​സം അ​ഞ്ച് സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക.

ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഓ​ൺ​ലൈ​നാ​യാ​ണ് ര​ജി​സ​ട്രേ​ഷ​ൻ. ലി​ങ്ക്: https://registration.iffk.in/. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘാ​ട​ക സ​മി​തി ഓ​ഫി​സി​ൽ ചേ​ർ​ന്നു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​വി. ജ​യ​രാ​ജ​ൻ, എ.​എ​സ്.​പി പി.​ബി. കി​ര​ൺ, പി.​പി. വി​നീ​ഷ്, ജി​ത്തു കോ​ള​യാ​ട്, എ​സ്‌.​കെ അ​ർ​ജു​ൻ സം​സാ​രി​ച്ചു.

Show Full Article
TAGS:International film festival Thalassery Kodiyari Balakrishnan Memories kerala chalachithra academy 
News Summary - Thalassery International Film Festival; Film stars head to colleges
Next Story