Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2026 11:23 AM GMT Updated On
date_range 21 Aug 2026 11:23 AM GMTഈ 7 മൃഗങ്ങൾ നിങ്ങളുടെ വീട്ടിലുണ്ടോ; എങ്കിൽ പണി കിട്ടും
text_fieldsപൂച്ചകളും പട്ടികളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ വീടുകളിൽ ഓമനിച്ചു വളർത്തുന്നത് സാധാരണമാണെങ്കിലും, ഇന്ത്യയിൽ ചില മൃഗങ്ങളെയും പക്ഷികളെയും വീടുകളിൽ വളർത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവികളെ കൈവശം വെക്കുന്നതോ, വാങ്ങുന്നതോ, വിൽക്കുന്നതോ മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്.
പ്രധാനമായും വീടുകളിൽ വളർത്താൻ നിയമപരമായി അനുവാദമില്ലാത്ത 7 ജീവികൾ ഇവയാണ്:
- നാടൻ തത്തകൾ : റോസ്-റിംഗ്ഡ്, പ്ലം-ഹെഡഡ് തുടങ്ങിയ നാടൻ ഇനത്തിൽപ്പെട്ട തത്തകളെ കൂട്ടിലടച്ച് വളർത്തുന്നത് നിയമവിരുദ്ധമാണ്.
- പാമ്പുകൾ : റെഡ് സാൻഡ് ബോവ (ഇരുതലമൂരി), മൂർഖൻ, അണലി തുടങ്ങിയ പാമ്പുകളെ പിടികൂടുന്നതും വിൽക്കുന്നതും വീട്ടിൽ സൂക്ഷിക്കുന്നതും കടുത്ത നിയമനടപടികൾക്ക് വഴിവെക്കും.
- ആനകൾ : സർക്കാരിന്റെയും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെയും പ്രത്യേക അനുമതിയും രേഖകളുമില്ലാതെ ആനകളെ വ്യക്തിപരമായി വാങ്ങുന്നതും കൈവശം വെക്കുന്നതും വിലക്കിയിട്ടുണ്ട്.
- നക്ഷത്ര ആമകൾ : വിദേശങ്ങളിലേക്കടക്കം വലിയ തോതിൽ കടത്തപ്പെടുന്ന നക്ഷത്ര ആമകളെ വീടുകളിൽ അക്വേറിയങ്ങളിലോ മറ്റോ വളർത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
- കൃഷ്ണമൃഗം : വംശനാശഭീഷണി നേരിടുന്ന സംരക്ഷിത മൃഗമായതിനാൽ കൃഷ്ണമൃഗത്തെ വളർത്തുന്നതോ കൈവശം വെക്കുന്നതോ ശിക്ഷാർഹമാണ്.
- റെഡ് പാണ്ട : ഹിമാലയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന അതീവ സംരക്ഷിത ജീവിയാണ് റെഡ് പാണ്ട. ഇവയെ വളർത്തുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു.
- കടുവകളും മറ്റ് വന്യമൃഗങ്ങളും: വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന കടുവ, പുലി തുടങ്ങിയ വന്യജീവികളെ സ്വകാര്യ ആവശ്യങ്ങൾക്കോ ഓമനമൃഗങ്ങളായോ വളർത്തുന്നത് പൂർണമായും നിയമവിരുദ്ധമാണ്.
വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും അനധികൃത മൃഗക്കടത്ത് തടയുന്നതിനുമാണ് നിയമം കർശനമാക്കിയിരിക്കുന്നത്.
Next Story


