Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഇന്ത്യക്കാരനെടുത്ത...

ഇന്ത്യക്കാരനെടുത്ത കരിങ്കടുവയുടെ ചിത്രം നാഷനൽ ജിയോഗ്രഫിക്കിന്റെ കവറിൽ ഗർജിക്കുന്നു

text_fields
bookmark_border
Black Tiger,National Geographic,India,Photography,Wildlife, കരിങ്കടുവ. നാഗ്പുർ, ഒഡീഷ
cancel
camera_alt

പ്രസേൻജിത്ത് യാദവെടുത്ത കരിങ്കടുവയുടെ ചിത്രം  നാഷനൽ ജിയോഗ്രഫിയുടെ കവർചിത്രമായപ്പോൾ

നാഗ്പുർ: 2013-ൽ, 24 വയസ്സുള്ള ഒരു ബയോളജിസ്റ്റ് (ജീവശാസ്ത്രജ്ഞൻ) തന്റെ ഡയറിയിൽ ഒരു കുറിപ്പ് എഴുതി. ഒരു ദിവസം ഞാൻ ഒഡീഷയിലെ വനാന്തരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കരിങ്കടുവകളുടെ കഥ ലോകത്തോട് പറയുമെന്ന്. അതൊരു പ്രതിജ്ഞയായിരുന്നു. അക്കാലത്ത് അത് അസാധ്യമായ ഒരു സ്വപ്നമാണെന്ന് അയാൾക്കറിയാമായിരുന്നു.പക്ഷേ, 12 വർഷത്തിനുശേഷം, നാഗ്പുരിലെ പ്രസേൻജിത് യാദവ് അതിശയകരമായ രീതിയിൽ കഥ പുറത്തെത്തിച്ചു. നാഷനൽ ജിയോഗ്രാഫിക്കിന്റെ 2025 ഒക്ടോബർ പതിപ്പിന്റെ കവറിൽ അത്തരമൊരു അപൂർവ കരിങ്കടുവയുടെ അദ്ദേഹത്തിന്റെ ഫോട്ടോയാണ് പ്രസിദ്ധീകരിച്ചത്, ഒരു ഇന്ത്യൻ കഥാകാരൻ ആഗോള വന്യജീവി വിവരണം രൂപപ്പെടുത്തുന്നതിന്റെ അപൂർവ ഉദാഹരണമാണിത്.

ഒഡീഷയിലെ തന്റെ പര്യവേക്ഷണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ആ മനോഹര കടുവയുടെ ചിത്രം പകർത്തിയത്. ആ നിമിഷം എല്ലാം തനിക്കു വേണ്ടി പ്രവർത്തിച്ചു. ഭാഗ്യവും അദ്ദേഹത്തിന്റെ കൂടെയായിരുന്നു. ഒരു ദശാബ്ദത്തിലേറെ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ആ നിമിഷം. കഴിഞ്ഞ ദശകത്തിൽ, യാദവ് ലോകത്തെമ്പാടുമുള്ള കാടകങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ചു, പർവതശിഖരങ്ങൾ മുതൽ ആഴത്തിലുള്ള താഴ്‌വരകൾ വരെയുള്ള കാടുകളിലെ കഥക​െളയും ജീവിക​​െളയും പിന്തുടർന്നുള്ള യാത്രകൾ, എല്ലാം അദ്ദേഹത്തിന്റെ സ്വപ്നതുല്യമായ ഡയറിക്കുറിപ്പ് യാഥാർഥ്യമായ നിമിഷത്തിൽ കലാശിച്ചു.

പരിശീലനം ലഭിച്ച ഒരു മോളിക്യുലാർ ബയോളജിസ്റ്റായ അദ്ദേഹം 2014-ൽ ഒരു ഗവേഷണ ജോലി ഉപേക്ഷിച്ച്, കാടുകളുടെ കഥപറയുന്ന ഫോട്ടോഗ്രാഫറായ കഥാകാരനാവുകയായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ, അദ്ദേഹം പശ്ചിമഘട്ടം കേന്ദ്രീകരിച്ച് നാഷനൽ ജിയോഗ്രാഫിക്കി​െൻറ പുസ്തകങ്ങളിൽ ലേഖനങ്ങൾ എഴുതി, തെക്കേ അമേരിക്കയിൽ കാൽനടയാത്ര നടത്തി, മേഘാലയയിലെ വേരുകൾ കൊണ്ടുള്ള പാലത്തെകുറിച്ചും പർവതങ്ങളിൽ വസിക്കുന്ന സിംഹങ്ങളെ പിന്തുടർന്നും ന്യൂയോർക്ക് ടൈംസ് പോലുള്ള അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾക്കായി ലേഖനങ്ങ​െളഴുതി.

ഇന്ന്, ഒരു നാഷനൽ ജിയോഗ്രാഫിക് ഫോട്ടോഗ്രാഫറും പര്യവേക്ഷകനുമായി, സങ്കീർണമായ പാരിസ്ഥിതിക കൃതികളെ പൊതുജനങ്ങൾക്കായി ആകർഷകമായ കഥകളാക്കി വിവർത്തനം ചെയ്തുകൊണ്ട് അദ്ദേഹം ശാസ്ത്രവും കലയും എന്ന രണ്ട് ലോകങ്ങളിലൂടെ കടന്നുപോകുകയാണ്. ബംഗളൂരുവിലെ പ്രശസ്തമായ നാഷനൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഉധം സിങ്ങും സാധന യാദവും നാഗ്പുരിനടുത്തുള്ള അവരുടെ ഫാമിലാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. രണ്ടുപേരും പ്രകൃതി സ്നേഹികൾ അവർ കാരണമാണ് താൻ ഇന്ന് ഇങ്ങനെയായത്. യാദവിന് ഇപ്പോൾ അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത കരിങ്കടുവയുടെ കഥ ഒറ്റരാത്രികൊണ്ട് തയാറായതല്ല. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സ്വയം തയാറാണെ ന്നറിഞ്ഞുകൊണ്ട് 2021ൽ ആദ്യമായി ഈ ആശയം മുന്നോട്ടു​െവച്ചു. ഒരു വർഷത്തെ അന്വേഷണത്തിനും പഠനത്തിനും ശേഷം, നാഷനൽ ജിയോഗ്രഫി അംഗീകരിച്ചു. 2023 ലും 2024 ലും അദ്ദേഹം ഈ പദ്ധതിക്കായി പൂർണമായും പ്രവർത്തിച്ചു, ഒഡീഷയിലെ സിമിലിപാൽ ടൈഗർ റിസർവിൽ ഈ ഒരൊറ്റ സ്വപ്നത്തിനായി മാസങ്ങൾ ചെലവഴിച്ചു.

. ഈ കടുവകളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഒഡീഷയിലെയും മഹാരാഷ്ട്രയിലെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതയേയും അഭിനന്ദിക്കുകയാണ് യാദവ്. കറുത്ത വരയുള്ള കടുവകൾ അവസാനമായി വിഹരിച്ചിരുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ മണിക്കൂറുകൾ ദിവസങ്ങളായി മാറി. കുരങ്ങൻമാരുടെയും മാനുകളുടെയും ഓരോ മുന്നറിയിപ്പ് ശബ്ദങ്ങളും പ്രതീക്ഷകളായിരുന്നു അതുണ്ടാക്കുന്ന ഹൃദയമിടിപ്പ് ചെറുതായിരുന്നില്ല.

അങ്ങനൊരു മാനിന്റെ മുന്നറിയിപ്പ് ശബ്ദത്തെ പിന്തുടർന്നു ആ ശബ്ദം നിലച്ചതും ചെറു ചലനത്തോടെ, ഒരു കടുവ പ്രത്യക്ഷപ്പെട്ടു.‘സിമിലിപാലിന്റെ T12 എന്ന കറുത്തവരകൾ നിറഞ്ഞ കരിങ്കടുവ. ഫോട്ടോ എടുക്കുമ്പോ​ഴെല്ലാം പേടിപ്പെടുത്തുന്ന നോട്ടമായിരുന്നെങ്കിലും ശാന്തമായായിരുന്നു ചലനങ്ങ​െളല്ലാം - മാസങ്ങളുടെ കാത്തിരിപ്പും ക്ഷമയുടെ അടിത്തട്ടും നിമിഷമാത്രയിൽ തുറന്നടഞ്ഞ ഷട്ടറുകളും ആ നിമിഷങ്ങൾ ഒാർമയിൽ ഇപ്പോഴുമുണ്ട്. മാർച്ചിൽ, യാദവ് തന്റെ ലേഖനവും ​ ഫോട്ടോഗ്രാഫുകളും സമർപ്പിച്ചു. നിരവധി റൗണ്ട് വസ്തുത പരിശോധനക്ക് ശേഷം ആഗസ്റ്റ് മാസത്തിൽ ‘ഒക്ടോബർ ലക്കത്തിന്റെ കവർ സ്റ്റോറി ആയിരിക്കുമെന്ന് പറഞ്ഞുകൊണ്ട് ഒരു കോൾ ലഭിച്ചു," യാദവ് പറഞ്ഞു. കവർ ഫീച്ചർ വ്യക്തിപരമായ നേട്ടത്തേക്കാൾ വലുതാണ്. നാഷനൽ ​ജ്യോഗ്രാഫിക്കിന്റെ മുന്നിൽ കാണുന്നത് കഥയല്ല അതാണ് അംഗീകാരം യാദവ് പറഞ്ഞു.

സുഹൃത്തുക്കളിൽ നിന്ന് കാമറ കടം വാങ്ങി പടമെടുത്ത് തന്റെ പാഷൻ പിന്തുടർന്ന നാഗ്പൂരിൽ നിന്നുള്ള ഒരു ആൺകുട്ടി ഇപ്പോൾ നാഷനൽ ജിയോഗ്രാഫിക്കിന്റെ കവർ പേജിലുണ്ട്,വ്യക്തി വിജയത്തേക്കാൾ ക്ഷമയുടെയും കൂട്ടായ്മയുടെയും സഹാനുഭൂതിയുടെയും ശാസ്ത്രത്തിന്റെയും വിജയമാണ്.തന്റെ ഡയറിയിലെ വാക്കുകൾ കരിങ്കടുവയുടെ കഥകൾ ​േലാകത്തിന് മുന്നിൽ പറഞ്ഞ് പുഞ്ചിരിക്കുകയാണ് ആ വൈൽഡ് ഫോട്ടോ​ഗ്രാഫിക് സ്റ്റോറിടെല്ലർ.

Show Full Article
TAGS:tigers Odisha Environment News biologist 
News Summary - A photo of a black tiger taken by an Indian is featured on the cover of National Geographic
Next Story