Begin typing your search above and press return to search.
exit_to_app
exit_to_app
കടലിനെ കോർപറേറ്റുകൾക്ക് തീറെഴുതി; തീരങ്ങൾ മാഞ്ഞു
cancel
camera_alt

കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം തീരം

Homechevron_rightNewschevron_rightEnvironment newschevron_rightകടലിനെ...

കടലിനെ കോർപറേറ്റുകൾക്ക് തീറെഴുതി; തീരങ്ങൾ മാഞ്ഞു

text_fields
bookmark_border

അ​മ്പ​ല​ത്ത​റ: മ​നു​ഷ്യ​ന്‍റെ ക​ട​ന്നു​ക​യ​റ്റം കൊ​ണ്ട് ഇ​ല്ലാ​താ​കു​ന്ന പ​ച്ച​പ്പി​നെ​യും താ​ളം​തെ​റ്റു​ന്ന പ്ര​കൃ​തി​യു​ടെ​യും ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ​യും സം​ര​ക്ഷ​ണം ഓ​ര്‍മ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഒ​രോ പ​രി​സ്ഥി​തി​ദി​ന​വും. ക​ട​ൽ കോ​ര്‍പ​റേ​റ്റ് ക​മ്പ​നി​ക​ള്‍ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ത്ത​തോ​ടെ തീ​ര​ങ്ങ​ൾ ഇ​ല്ലാ​താ​യ കാ​ഴ്ച​യാ​ണ് ത​ല​സ്ഥാ​ന​ത്ത്. ക​ട​ലി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ​ക്ക് കോ​ട്ടം​ത​ട്ടി​യ​തോ​ടെ ക​ട​ലി​നെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ജീ​വി​ത​വും താ​ളം​തെ​റ്റി.

പാ​രി​സ്ഥി​തി​ക അ​വ​സ്ഥ ത​കി​ടം മ​റി​യു​മെ​ന്ന വി​ദ​ഗ്​​ധ​രു​ടെ മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ചാ​ണ് തു​റ​മു​ഖ​നി​ർ​മാ​ണ​ത്തി​നാ​യി വി​ഴി​ഞ്ഞം ക​ട​ല്‍ത്തീ​രം കോ​ര്‍പ​റേ​റ്റ് ക​മ്പ​നി​ക്ക് തീ​റെ​ഴു​തി ന​ല്‍കി​യ​ത്. തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ത​ന്നെ അ​തി​ന്‍റെ പ്ര​ത്യ​ഘാ​ത​ങ്ങ​ള്‍ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ നേ​രി​ടാ​നും തു​ട​ങ്ങി.

കി​ലോ​മീ​റ്റ​റോ​ളം തീ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന പൂ​ന്തു​റ​മു​ത​ല്‍ വേ​ളി​വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ള്‍ പേ​രി​നു​പോ​ലും തീ​ര​മി​ല്ല. മു​മ്പ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍ട്ടി​ല്‍ വി​ഴി​ഞ്ഞം വ​ള​രെ​യെ​ധി​കം പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​ണെ​ന്നും അ​വി​ടെ ഏ​തൊ​രു​ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും നി​ഷ്ക​ര്‍ഷി​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം അ​നു​സ​രി​ച്ച് മ​ണ്ണൊ​ലി​പ്പ് കൂ​ടു​ത​ലു​ള്ള തീ​ര​ങ്ങ​ളി​ല്‍ തു​റ​മു​ഖ​ങ്ങ​ള്‍ നി​ർ​മി​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ല. വ​ലി​യ​രീ​തി​യി​ല്‍ മ​ണ്ണൊ​ലി​പ്പി​ന് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​ണ് വി​ഴി​ഞ്ഞം എ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​തി​നെ​യ​ല്ലാം മ​റി​ക​ട​ന്നാ​യി​രു​ന്നു പ​ദ്ധ​തി ന​ട​ത്തി​പ്പും നി​ർ​മാ​ണ​വും.

തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി പ​രി​സ്ഥി​തി-​വ​നം-​കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ തീ​ര​ദേ​ശ നി​യ​ന്ത്ര​ണ നി​യ​മം കൊ​ണ്ടു​വ​രി​ക​യും ഇ​തി​ല്‍ വ്യ​വ​സ്ഥ​ക​ള്‍ അ​നു​സ​രി​ച്ച് രാ​ജ്യ​ത്തി​ന്‍റെ ക​ട​ല്‍തീ​ര​ത്തെ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ കേ​ര​ള​ത്തി​ന്‍റെ 590 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന ക​ട​ൽ​തീ​ര​വും ഇ​വി​ടെ അ​ധി​വ​സി​ക്കു​ന്ന 7.77 ല​ക്ഷം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും അ​വ​രു​ടെ 229 ഗ്രാ​മ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​ത്യേ​ക വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.

ക​ട​ല്‍ത്തീ​ര​ങ്ങ​ള്‍ക്കൊ​പ്പം തീ​ര​ദേ​ശ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും മു​ഖ്യ​പ്രാ​ധാ​ന്യം ന​ല്‍ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ് ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ക​ട​ലി​നെ​യും തീ​ര​ങ്ങ​ളെ​യും ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ളു​ന്ന​ത്.

പ​രി​സ്ഥി​തി​യെ ത​ക​ര്‍ക്കു​ന്ന വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഞാ​യ​റാ​ഴ്ച വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ന്നി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ര്‍ഷ​ക സം​യു​ക്ത​സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നി​ശ്ചി​ത​കാ​ല റി​ലേ നി​രാ​ഹാ​രം ആ​രം​ഭി​ക്കും.

പരിസ്ഥിതി പുനഃസ്ഥാപനം; 4.12 ഏക്കറില്‍ പച്ചത്തുരുത്തുകള്‍ നിർമിക്കുന്നു

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ഹരിത കേരളം മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ 52 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 4.12 ഏക്കര്‍ സ്ഥലത്ത് 115 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കും. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ഞായറാഴ്ച രാവിലെ 10ന് മന്ത്രി വി. ശിവന്‍കുട്ടി കൊല്ലയില്‍ ഗ്രാമപഞ്ചായത്തില്‍ ധനുവച്ചപുരം എന്‍.കെ.എം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വൃക്ഷത്തൈ നട്ട് നിര്‍വഹിക്കും.

പാരിസ്ഥിതിക ജൈവ വൈവിധ്യത്തിന്‍റെ ചെറുവനങ്ങള്‍ സൃഷ്ടിക്കുന്നതാണ് പച്ചത്തുരുത്തുകള്‍. കാര്‍ബണ്‍ തിരികെ അന്തരീക്ഷത്തില്‍ എത്താതെ ദീര്‍ഘകാലം സംഭരിച്ചുെവക്കാനും ഓക്സിജന്‍ അളവ് വർധിപ്പിക്കാനും മണ്ണൊലിപ്പ് തടയുന്നതിനും ഭൂഗര്‍ഭ ജലതോത് ഉയര്‍ത്താനും പച്ചത്തുരുത്തുകള്‍ക്ക് സാധിക്കും. വായു ശബ്ദ മലിനീകരണതോത് കുറക്കുന്നതിലും ഇവക്ക് നിർണായക പങ്കുണ്ട്. സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്ത് പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നീര്‍മാതളത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ജില്ലയിലെ നഗര-ഗ്രാമപഞ്ചായത്തുകളിലായി 78 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 340 പച്ചത്തുരുത്തുകള്‍ ഹരിതകേരളം മിഷന്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി പൂര്‍ത്തിയാക്കി.

2022 ഡിസംബറോടെ ജില്ലയില്‍ 500 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഹരിത കേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു.

മൺറോതുരുത്തിന്റെ ദൃശ്യഭംഗി നിലനിർത്താൻ നിംസ് മെഡിസിറ്റി

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ നിംസ് മെഡിസിറ്റി മാനേജ്മെന്റും നിംസ് ഡെന്റൽ കോളജ് വിദ്യാർഥികളുടെ കൂട്ടായ്മയും മൺറോതുരുത്തിൽ പ്ലാസ്റ്റിക് നിർമാർജന പരിപാടി സംഘടിപ്പിക്കുന്നു.

കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിലായിയിരിക്കും പരിപാടി. എല്ലാ മാസവും ഒന്നിന് മൺറോതുരുത്തിലെത്തി പ്ലാസ്റ്റിക് ശേഖരിച്ച് നിർമാർജനം ചെയ്യുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.

Show Full Article
TAGS:sea shores Shangumugham environment day june 5 
News Summary - corporates ravaged the sea; The shores faded
Next Story