Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഅപ്രത്യക്ഷമാകുന്ന...

അപ്രത്യക്ഷമാകുന്ന നക്ഷത്രങ്ങൾ; രാത്രിയിലെ മനോഹരമായ ആകാശക്കാഴ്ചയെ മറച്ച് പ്രകാശ മലിനീകരണം

text_fields
bookmark_border
അപ്രത്യക്ഷമാകുന്ന നക്ഷത്രങ്ങൾ; രാത്രിയിലെ മനോഹരമായ ആകാശക്കാഴ്ചയെ മറച്ച്   പ്രകാശ മലിനീകരണം
cancel

മിക്ക ഇന്ത്യൻ നഗരങ്ങളിലേയും ആകാശക്കാഴ്ചകൾ അപ്രത്യക്ഷമാകുന്നു. പ്രകാശ മലിനീകരണത്തിന്‍റെ വളർച്ച രാത്രിയുടേ സൗന്ദര്യത്തെ മറക്കുന്നതായാണ് പഠനം. ഒരു കാലത്ത് ആകാശങ്ങളിൽ സ്ഥിരമായി റിബൺ പോലെ കാണപ്പെട്ടിരുന്ന നക്ഷത്രക്കൂട്ടങ്ങൾ ഇന്ന് ലോകത്ത് 80ശതമാനം പേർക്കും അദൃശ്യമാണെന്നാണ് പുതിയ റിപ്പോർട്ട്.

പ്രകാശമലിനീകരണം, കൃത്രിമ വെളിച്ചവും അതിന്‍റെ ദുരുപയോഗം എന്നിവ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്ന നക്ഷത്രങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിക്കഴിഞ്ഞു. ജ്യോതിശാസ്ത്രഞരും ആശങ്കയിലാണ്. നക്ഷത്രങ്ങളേയും ഗ്രഹങ്ങളെയും നിരന്തരം നിരീക്ഷിക്കുന്നവരാണവർ. മലിനീകരണംമൂലം അവയുടെ ആകാശത്തിലെ സ്ഥിരമായ സ്ഥാനമോ, പഠനമോ നടത്താൻ കഴിയുന്നില്ല.

നിശബ്ദ മലിനീകരണം

പ്രകാശ മലിനീകരണം പുകമഞ്ഞു പോലെ ശ്വാസം മുട്ടിക്കുകയോ മാലിന്യത്തിന്റേത് പോലെ ദുർഗന്ധം വമിപ്പിക്കുകയോ ചെയ്യുന്നില്ല. അതൊരു തിളക്കം പോലെ വികസിച്ച് പ്രകൃതിയുടെ മേൽക്കൂരക്ക് മുകളിൽ ഒരു വിതാനമായി മാറുന്നു.

ലോകത്തിന്‍റെ 80 ശതമാനവും പ്രകാശ മലിനീകരണത്താൽ നിറഞ്ഞിരിക്കുന്നു. നമ്മുടെ ശ്രദ്ധയിൽപെടാതെ അന്തരീക്ഷം നിശബ്ദമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്ന് നക്ഷത്രങ്ങളേയും ഗ്രഹങ്ങളെയും നിരീക്ഷിക്കാനായുള്ള ‘ഡാർക്ക് സ്കൈ റിസർവ് ആസ്ട്രോ ടൂറിസം’ സംരംഭകനും ‘സ്റ്റാർ സ്കോപ്സ് എക്സ്പീരിയൻസ്’ സ്ഥാപകനുമായ രാമശിഷ് റേ പറയുന്നു. ഇന്ത്യൻ നഗരങ്ങൾ വളർന്ന് കൊണ്ടേയിരിക്കുന്നു. എൽ.ഇ.ഡി.യുടെ കനത്ത പ്രകാശ വെളിച്ചം, അനിയന്ത്രിതമായ ഫ്ലഡ് ലൈറ്റുകൾ എന്നിവ പ്രകൃതിയുടെ പ്രകാശത്തെ വിഴുങ്ങുന്നുവെന്നും റേ കൂട്ടിച്ചേർക്കുന്നു

ആവാസവ്യവസ്ഥയും മനുഷ്യത്വവും

പ്രകാശപൂരിതമായ സൗന്ദര്യ കാഴ്ച മങ്ങുന്നുവെന്ന് മാത്രമല്ല, നമ്മുടെ ആവാസവ്യവസ്ഥ തകിടം മറയും. മനുഷ്യന്‍റെ ആരോഗ്യത്തെയും ബാധിക്കും. വണ്ടുകൾ, വവ്വാൽ, നിശാശലഭങ്ങൾ, ആമകൾ, പക്ഷികൾ തുടങ്ങി വന്യമൃഗങ്ങളായ രാത്രി സഞ്ചാരികളേയും ബാധിക്കും. ഇരതേടലും വഴികണ്ടെത്തലും പ്രജനനവും ഇരുട്ടിനെ ആശ്രയിച്ചാണ്. തീവ്രതയാർന്ന വെളിച്ചം അവയുടെ സ്വാഭാവിക ജീവിതരീതിയെ തകിടം മറിക്കുന്നു. ക്രമേണ ഇല്ലാതാക്കുന്നു. മൃഗങ്ങ‍ളെ മാത്രമല്ലാ മനുഷ്യനിൽ ഉറക്കത്തെയും ഹോർമോണുകളെയും നിയന്ത്രിക്കുന്ന ആന്തരിക അവസ്ഥകളെയാണ് അത് ബാധിക്കുന്നത്. ഉറക്കമില്ലായ്മ., ക്ഷീണം, സമ്മർദം എന്നിവ വർധിക്കുന്നു.

മനുഷ്യനിർമിത ഉപഗ്രഹങ്ങളുടെ വർധനവ്

ഭൂമിയേ ചുറ്റുന്ന മനുഷ്യനിർമിത ഉപഗ്രഹങ്ങളുടെ വർധനവ് പ്രകാശ മലിനീകരണത്തിന് ഒരു കാരണമാണ്. ഇന്‍റെർനെറ്റ് കമ്പനികൾ, ആശയ വിനിമയ സേവനത്തിനായി ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു. സ്പേസ് എക്സ് 2025 സെപ്തംബർ വരെ മാത്രം 8,300 ഒാളം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഭൂരിഭാഗവും സ്റ്റാർലിങ്ക് ഇന്റർനെറ്റ് സമൂഹത്തിന്‍റെ ഭാഗമാണ്.

നക്ഷത്രരാശികളെയും ക്ഷീരപഥങ്ങളുടേയും പ്രകാശത്തെ മറികടന്ന് ലോംങ് എക്സ്പോഷർ ഫോട്ടോഗ്രഫികൾ സഞ്ചരിക്കുന്നു. ഇത്തരത്തിൽ രാത്രിക്കാഴ്ച വികലമാക്കുമെന്ന് ശാസ്ത്രഞർ മുന്നറിയിപ്പ് നൽകുന്നു.

ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം പ്രകാശ മലിനീകരണം ആഴമേറിയ ആകാശ പഠനത്തെ തടസപ്പെടുത്തുന്നു. സഹസ്രബ്ദങ്ങളായി മാനവരാശിയെ നയിച്ച നക്ഷത്രസമൂഹങ്ങളുമായുളള ബന്ധം മുന്നോട്ടുളള യാത്രയിൽ ആശങ്കകുലരാണ്.

ഡാർക്ക് സ്കൈ റിസർവുകൾ, ഇന്ത്യക്ക് ഒരു മാതൃക

രാത്രിക്കാഴ്ചയെ സംരക്ഷിക്കുക എന്നത് പാരിസ്ഥിതികവും സാംസ്കാരികവും വൈദ്യശാസ്ത്രപരമായ ഒരു ആവശ്യമാണ്. ഇതിനായി ആഗോളതലത്തിൽ ഡാർക്ക് സ്കൈ റിസർവുകൾ ഉയർന്നു വരുന്നു. രാത്രിക്കാഴ്ചയുടെ സ്വാഭാവികത നിലനിർത്താൻ ഇത്തരം ഇടങ്ങൾ ഔട്ട്ഡോർലൈറ്റിങ് കർശനമായി നിയന്ത്രിക്കുന്നു. നക്ഷത്രങ്ങളെയും മനുഷ്യരാശിയുടെ സാംസ്കാരിക ബന്ധങ്ങളെയും അത് സംരക്ഷിക്കുന്നു.

നമ്മുടെ വനംവന്യജീവി സംരക്ഷണകേന്ദ്രങ്ങൾ എപ്രകാരമാണോ അതുപോലെ തന്നെയാണ് ഡാർക്ക് സ്കൈ റിസർവുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ലഡാക്കിലേ ഹാൻലേയിലാണ് ഇന്ത്യയുടെ ഡാർക്ക് സ്കൈ റിസർവ് സ്ഥിതിചെയ്യുന്നത്. ജയ്സാൽമീരിലെ മരുഭൂമി, ലഡാക്കിലെ ഉയരം കൂടിയ പീഠഭൂമികൾ, സ്പിതി താഴ്വാരകൾ എന്നീ പ്രദേശങ്ങളിൽ തെളിഞ്ഞ ആകാശം കാണപ്പെടുന്നുണ്ട്.

Show Full Article
TAGS:Light pollution night sky astro tourism Astronomy Environmental Impact sky stars Satelite 
News Summary - Disappearing stars; Light pollution obscures view of the night sky
Next Story