Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഅന്‍റാർട്ടിക്കയും...

അന്‍റാർട്ടിക്കയും ഇന്ത്യൻ മൺസൂണും തമ്മിൽ എന്തു ബന്ധം?; 34 ദശലക്ഷം വർഷം പഴക്കമുളള ഇലളുടെ ഫോസിൽ പഠനവുമായി ഗവേഷകർ

text_fields
bookmark_border
അന്‍റാർട്ടിക്കയും ഇന്ത്യൻ മൺസൂണും തമ്മിൽ എന്തു ബന്ധം?; 34 ദശലക്ഷം വർഷം പഴക്കമുളള ഇലളുടെ ഫോസിൽ പഠനവുമായി ഗവേഷകർ
cancel

ഭൂമിയുടെ തെക്കേയറ്റത്തേ ഭൂഖണ്ഡമായ അന്‍റാർട്ടിക്കയും ഇന്ത്യൻ മൺസൂണും തമ്മിൽ ബന്ധമുണ്ടെന്ന് പുതിയ പഠനം. നാഗാലാൻഡിൽ കണ്ടെത്തിയ ഇലകളുടെ ഫോസിലിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

അന്‍റാർട്ടിക്കയിലെ ഹിമപാളികളുടെ രൂപീകര‍ണവും ഇന്ത്യയുടെ വടക്ക് കിഴക്കൻ മൺസൂണും തമ്മിൽ ബന്ധമുളളതായി ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റേ പഠനത്തിൽ പറയുന്നു. ലഖ്നൗ ബീർബൽ സാഹ്നി ഇൻസിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസിസ്, ഡെറാഡൂണിലേ വാഡിയ ഇൻസിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി എന്നിവർ സംയുക്തമായാണ് പഠനം നടത്തിയത്. പാലിയോ ജിയോഗ്രഫി, പാലിയോ ക്ലൈമറ്റോളജി, പാലിയോ ഇക്കളോജി എന്നിവ‍യിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാഗാലാൻഡിലെ ലൈസോങിൽ കണ്ടെത്തിയ ഇലകളുടെ ഫോസിലുകൾക്ക് ഏതാണ്ട് 34 ദശലക്ഷം വർഷം പഴക്കമുളളതായാണ് തിരിച്ചറിഞ്ഞത്. സംരക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ഈ ഫോസിലുകൾ ഒരു കാലത്ത് ചൂടുളളതും ഈർപ്പമുളളതുമായ കാലാവസ്ഥയായിരുന്നു അവിടെയെന്ന സൂചനകൾ നൽകുന്നതായി പഠനത്തിൽ വ്യക്തമാക്കുന്നു.

ഫോസിലിന്‍റെ ആദ്യകാലഘട്ടത്തിലുള്ള ഈ ഇലകൾ അന്‍റാർട്ടിക്കയിൽ വൻ തോതിൽ ഹിമപാളികൾ രൂപം കൊണ്ട കാലഘട്ടവുമായി പൊരുത്തപ്പെട്ടു. ഇത് ഒരു ആഗോള ബന്ധത്തിലേക്കാണ് വിരൽചൂണ്ടിയത്. ദക്ഷിണധ്രുവമായ അന്‍റാർട്ടിക്കയിലെ ഹിമപാളികളുടെ വളർച്ച ഇന്ത്യാ ഉപഭൂഖണ്ഡത്തിലെത്തുന്ന കാറ്റിന്‍റെയും മഴയുടേയും രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്നും പഠനം പറയുന്നു.

ഈ ഹിമപാളികളുടേ വളർച്ച ‘ഇന്‍റെർ ട്രോപ്പിക്കൽ കൺവെർജൻസ് സോണി’ന് കാരണമായി. ദക്ഷിണധ്രുവത്തിൽ നിന്നും ഉഷ്ണമേഖലയിലേക്ക് മാറുന്നതോടെ ആഗോളതലത്തിൽ കാറ്റിന്റെയും മഴയുടേയും രീതികൾ പുനഃർനിർമിക്കപ്പെട്ടു. ഇത് ഇന്ത്യയിൽ ഉയർന്ന മഴയിലേക്കും ചൂട് കൂടിയ അവസ്ഥക്കും വഴിവെച്ചു.

ഇപ്പോൾ ഈർപ്പം കൂടതലുള്ള നാഗാലാൻഡിലെ കുന്നുകളിൽ നിന്നും കണ്ടെത്തിയ ഫോസിലൈസ് ഇലകൾ സി.എൽ.എ.എം.പി (ക്ലൈമേറ്റ് ലീഫ് അനാലിസിസ് മൾട്ടിനവാരിയേറ്റ് പ്രോഗ്രം) എന്ന രീതി ഉപയോഗിച്ച് അതിന്റെ ഘടന, വലിപ്പം, ആകൃതി എന്നിവ മനസിലാക്കിയാണ് ഗവേഷകർ കാലാവസ്ഥയെ പുന:ർ നിർമിച്ചത്.

ഇത് ഇന്ത്യയുടെ ആഴമേറിയ ഭൂതകാലത്തിന്‍റെ മാത്രം കഥയല്ല, മറിച്ച് ഭാവിയിലേക്കുളള മുന്നറിയിപ്പ് കൂടിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം അന്‍റാർട്ടിക്കയിൽ മഞ്ഞുരുക്കലിലേക്ക് വഴിവെക്കുന്നു. ഇത് ഇന്ത്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളിൽ മഴയെ തടസപ്പെടുത്തും. വടക്ക് കിഴക്കൻ മൺസൂണിന്‍റേ ഗതിയേ സ്വാധീനിക്കാം. മഴയേ ആശ്രയിച്ചുളള കൃഷിരീതിയേ ബാധിക്കും. കാലാവസ്ഥ മാറ്റം ലക്ഷക്കണക്കിന് മനുഷ്യരെയും ബാധിക്കും.

ലോകത്തിന്റെ ഒരു കോണിൽ സംഭവിക്കുന്ന കാര്യങ്ങൾ ഭൂഖാണ്ഡങ്ങളിൽ ഉടനീളം പ്രതിധ്വനിക്കും. അതിപ്പോ അന്‍റാർട്ടിക്കയിലേ മരുഭൂമികളായാലും നാഗാലാൻഡിലേ ഈർപ്പമുളള വനങ്ങളായാലും അതിന്‍റേ ഉദാഹരണം മാത്രമാണ്.

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടേ ഭൂമി ഇത്തരം മാറ്റങ്ങളോട് എങ്ങനെ പ്രതികരിച്ചുവെന്നത് കണ്ടെത്തുന്നതിലൂടെ ചൂടേറിയ ഭാവിയിൽ ഉയർന്നുവരുന്ന വെല്ലുവിളിക്കായി തയ്യാറേടുക്കാൻ പഠനസംഘം ആവശ്യപ്പെടുന്നു.

Show Full Article
TAGS:climate change earth Antarctica fossils Nagaland Antarctica Scientist 
News Summary - Fossil leaves from Nagaland reveal how Antarctica shaped Indian monsoons
Next Story