ആമസോൺ കാട്ടിൽ ഏറ്റവും വലിയ അനാക്കോണ്ടയെ കണ്ടെത്തി; സംഭവം വിൽസ്മിത്ത് ഷോയുടെ ചിത്രീകരണത്തിനിടെ
text_fieldsറിയോ ഡി ജനീറോ: ലോകത്തിലെ ഏറ്റവും അപൂർവവും ആകർഷവുമായ നിരവധി ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ആമസോൺ മഴക്കാടുകൾ. ഇവിടെനിന്നുള്ള അത്ഭുതകരമായ ഒരു കണ്ടെത്തൽ വാർത്തയായിരിക്കുന്നു. പ്രമുഖ ഹോളിവുഡ് നടൻ വിൽ സ്മിത്തിന്റെ ഏറ്റവും പുതിയ ഷോയുടെ ചിത്രീകരണത്തിനിടെ ശാസ്ത്രജ്ഞർ ഒരു വലിയ അനാക്കോണ്ടയെ കണ്ടെത്തിയെന്നാണ് അത്. ഇടതൂർന്ന കാട്ടിൽ ഒളിച്ചിരുന്ന ഭീമാകാരമായ സർപ്പമാണ് അപ്രതീക്ഷിത താരമായി മാറിയത്.
ആമസോണിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ചുള്ള റെക്കോർഡുകളെല്ലാം തകർക്കുന്നതാണ് പുതിയ അനാക്കോണ്ടയുടെ വലുപ്പം. മഴക്കാടുകളുടെ അത്ഭുതങ്ങൾ പകർത്തുന്നതിൽ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, പ്രകൃതിയിലെ ഏറ്റവും ശ്രദ്ധേയവും അവ്യക്തവുമായ ജീവികളിൽ ഒന്നിനെ നേരിടാൻ പോകുകയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. ജന്തുലോകത്തെ വിദഗ്ധരെയും കാഴ്ചക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ കണ്ടെത്തൽ ശാസ്ത്രത്തിന്റെയും വിനോദത്തിന്റെയും ലോകങ്ങളിൽ തരംഗങ്ങൾ സൃഷ്ടിക്കുകയാണ്.
മനുഷ്യ സ്പർശം വളരെ കുറഞ്ഞ പ്രദേശമായ ബൈഹുവേരി വയോറാനി പ്രദേശത്താണ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ അനാക്കോണ്ട വർഗത്തെ കണ്ടത്. തദ്ദേശീയരായ വയോറാനി വേട്ടക്കാരുടെ അകമ്പടിയോടെ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ പ്രഫസർ ബ്രയാൻ ഫ്രൈയുടെ നേതൃത്വത്തിലായിരുന്നു നടൻ വിൽ സ്മിത്ത് അടക്കമുള്ള സംഘത്തിന്റെ യാത്ര.
ഭൂമിയിലെ ഏറ്റവും വലിയ പാമ്പുകൾ എന്ന് പണ്ടേ കരുതിയിരുന്ന അനാക്കോണ്ട ഇനത്തിലെ ഒരു പുതിയതാണിത്. വടക്കൻ പച്ച അനക്കോണ്ട (യൂനെക്റ്റസ് അകായിമ) എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ഇനം കൂടുതൽ വലുതായി വളരുന്ന തരമാണെന്ന് പറയപ്പെടുന്നു. ഇതിലലൊന്നിന്റെ നീളം 24 അടിയിൽ കൂടുതലുണ്ടെന്നും പറയുന്നു.
ശാസ്ത്ര സമൂഹത്തിൽ അമ്പരപ്പിന്റെ തരംഗങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് ഈ കണ്ടെത്തൽ. ആമസോണിലെ രഹസ്യ വന്യജീവികളെക്കുറിച്ച് പുതിയ ചോദ്യങ്ങൾക്ക് കാരണമാവുകയും കാട്ടിൽ ഒളിഞ്ഞുകിടക്കുന്ന വലിയ മൃഗങ്ങളെക്കുറിച്ചുള്ള ആവേശം വർധിപ്പിക്കുകയും ചെയ്തു.
പ്രഫസർ ബ്രയാൻ ഫ്രൈയുടെ നേതൃത്വത്തിൽ, വൗറാനി തദ്ദേശീയ വേട്ടക്കാരുടെ നേതൃത്വത്തിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ ഇക്വഡോറിയൻ കാടിന്റെ ആഴങ്ങൾ താണ്ടി ഈ ഭീമൻ പാമ്പുകളെ പിടികൂടി. ജലജീവികളുമായി പ്രത്യേകമായി പൊരുത്തപ്പെടുന്ന അനാക്കോണ്ടകൾ അവയുടെ ആവാസവ്യവസ്ഥയിലെ ഭീമാകാരമായ വേട്ടക്കാരാണ്.
ഈ അസാധാരണ കണ്ടെത്തൽ അനാക്കോണ്ടകളെക്കുറിച്ച് അറിയപ്പെടുന്നതെല്ലാം തകിടം മറിക്കുകയും കൂടുതൽ ഭീമാകാരമായ മൃഗങ്ങളെ വേട്ടയാടാൻ ആമസോണിന്റെ ഭൂപ്രദേശത്തേക്ക് കൂടുതൽ കടക്കാൻ ഗവേഷകർക്കിടയിൽ ഒരു പുതിയ ആവേശം സൃഷ്ടിക്കുകയും ചെയ്യുന്നു.