പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം ശുചീകരണ കാമ്പയിൻ നടത്തി
text_fieldsദോഹ: പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനു കീഴിലുള്ള വന്യജീവി സംരക്ഷണ വകുപ്പ് മധ്യമേഖലയിൽ, പ്രത്യേകിച്ച് അൽ വബ്ര പ്രദേശത്തിന്റെ തെക്ക് ഭാഗത്തുള്ള റൗദത്ത് ഉമ്മുൽ ഖർദിയിൽ ശുചീകരണ കാമ്പയിൻ നടത്തി.
വനപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും ശുചിത്വം നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് കാമ്പയിൻ നടത്തിയത്. വനപ്രദേശങ്ങളിലെത്തുന്ന സന്ദർശകർക്കിടയിൽ പാരിസ്ഥിതികാവബോധ നിർദേശങ്ങളും നൽകി. വനപ്രദേശങ്ങളിലെ സസ്യജാലങ്ങളുടെ സംരക്ഷണവും പരിസ്ഥിതി സന്തുലിതാവസ്ഥയും ഉറപ്പാക്കുന്നതിന് എല്ലാ സന്ദർശകരും മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നത് ഒഴിവാക്കണമെന്നും നിയുക്ത പ്രദേശങ്ങളിൽ അവ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. കാമ്പയിന്റെ ഭാഗമായി ഉമ്മുൽ ഫാർ ദ്വീപിന്റെ കിഴക്കൻ ഭാഗത്ത് സ്ഥാപിച്ചിരുന്ന അനധികൃത മത്സ്യബന്ധന വലകൾ നീക്കം ചെയ്യുന്നതിനായി മന്ത്രാലയത്തിന്റെ സമുദ്ര സംരക്ഷണ വിഭാഗം പരിശോധന നടത്തി.