Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightപ്രസവത്തിനിടെ...

പ്രസവത്തിനിടെ അമ്മക്കുരങ്ങിന് ദാരുണാന്ത്യം; സ്നേഹത്തണലിൽ കുഞ്ഞ്

text_fields
bookmark_border
പ്രസവത്തിനിടെ അമ്മക്കുരങ്ങിന് ദാരുണാന്ത്യം; സ്നേഹത്തണലിൽ കുഞ്ഞ്
cancel
camera_alt

മൃ​ഗ​ശാ​ല​യി​ൽ ജ​നി​ച്ച ഹ​നു​മാ​ൻ കു​ര​ങ്ങി​ന്‍റെ കു​ഞ്ഞ്

തിരുവനന്തപുരം: പ്രസവത്തിനിടെ രക്തംവാർന്ന് അമ്മക്കുരങ്ങിന് ദാരുണാന്ത്യം. കുഞ്ഞ് ഇനി മൃഗശാല ജീവനക്കാരുടെ സ്നേഹത്തണലിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൃശാലയിൽ ഹനുമാൻ കുരങ്ങ് ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് പ്രസവസംബന്ധമായ സങ്കീർണതകൾ ഉണ്ടാവുകയും അമിത രക്തസ്രാവം കാരണം തള്ളക്കുരങ്ങ് കുഞ്ഞിനെ തനിച്ചാക്കി മരണത്തിന് കീഴടങ്ങി. പാല് നൽകാനും സംരക്ഷണം നൽകാനും അമ്മയില്ലാതായതോടെ കുഞ്ഞും അവശനിലയിലായി. ഉടൻ തന്നെ മൃഗശാല ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി.

അടിയന്തരമായ പ്രഥമശുശ്രുഷകൾ മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്‍റെ നേതൃത്വത്തിൽ നടത്തി. തുടർച്ചയായി ആരോഗ്യസ്ഥിതി വിലയിരുത്തി. പിന്നീട് പ്രത്യേകം തയാറാക്കിയ ഇൻക്യൂബേറ്റർ സംവിധാനത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർ അറിയിച്ചു. എങ്കിലും നിരീക്ഷണത്തിലാണ്. ഇതിനു മുൻപ് തള്ള ഉപേക്ഷിച്ച സിംഹ കുട്ടികളെ പരിപാലിച്ച ദൗത്യ സംഘം ഈ കുഞ്ഞിന്റെയും സംരക്ഷണം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ കുഞ്ഞിന് ഹാൻഡ് ഫീഡിംഗ് ആരംഭിച്ചിട്ടുണ്ട്.

850 ഗ്രാം ശരീര ഭാരമുണ്ട്. പാൽ കുടിക്കാൻ മടി കാണിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിർബന്ധിച്ച് പാൽ കൊടുക്കുന്നത് അസ്പിറേഷൻ പോലെയുള്ള സങ്കീർണതകൾ ഉണ്ടാക്കാനിടയുണ്ട്. മൂന്ന് മണിക്കൂർ ഇടവിട്ടാണ് ഇപ്പോൾ പാൽ നൽകുന്നത്.കുഞ്ഞിന്റെ ആരോഗ്യനില അടുത്ത ദിവസങ്ങളിൽ നിരീക്ഷിച്ചതിനുശേഷമേ കൂടുതൽ വ്യക്തത നൽകാൻ കഴിയൂ എന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. രണ്ട് പെൺ ഹനുമാൻ കുരങ്ങുകളും ഒരാൺ കുരങ്ങും മൂന്ന് കുട്ടികളുമാണ് ഇപ്പോൾ മൃഗശാലയിലുള്ളത്. പ്രസവത്തിനടെ ചത്ത ഹനുമാൻ കുരങ്ങിന്‍റെ രണ്ടാമത്തെ പ്രസവമാണിത്. വർഷത്തിൽ ഒരു പ്രാവശ്യമാണ് ഇവയുടെ പ്രസവം. ഏഴുമുതൽ -എട്ടുമാസംവരെയാണ് ഗർഭകാലം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:monkey zoo trivandrum Zoo Trivandrum News 
News Summary - mother monkey was died child was rescued by aothorities
Next Story