Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightപ്രകൃതിയുടെ ഫാർമസി;...

പ്രകൃതിയുടെ ഫാർമസി; സ്വയം ചികിത്സിക്കുന്ന വന്യജീവികൾ

text_fields
bookmark_border
പ്രകൃതിയുടെ ഫാർമസി; സ്വയം ചികിത്സിക്കുന്ന വന്യജീവികൾ
cancel

സ്വയം സുഖപ്പെടുത്താൻ അറിയുന്നത് മനുഷ്യർക്ക് മാത്രമല്ല, ചില വന്യജീവികൾ രോഗങ്ങൾ മാറാൻ പ്രകൃതിയിലെ ഔഷധങ്ങളെ കൃത്യമായി ഉപയോഗിക്കുന്നവരാണ്. അണുബാധകൾ ചികിത്സിക്കുന്നതിനും വേദന കുറക്കുന്നതിനും രോഗം തടയുന്നതിനും ചില സസ്യങ്ങളെയും പ്രാണികളെയും ധാതുക്കളെയും മൃഗങ്ങൾ തെരഞ്ഞടുക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രലോകത്ത് ഇതിനെ ‘സൂഫാർമക്കോഗ്നസി’ (Zoopharmacognosy) എന്നാണ് വിളിക്കുന്നത് .അതായത്, മൃഗങ്ങൾ സ്വയം ഔഷധം കണ്ടെത്തി ചികിത്സിക്കുന്ന കഴിവ്.

1. ചിമ്പാൻസികൾ

അസുഖം ബാധിക്കുമ്പോൾ ചിമ്പാൻസികൾ കയ്പുള്ള വെർണോണിയ അമിഗ്ഡലിനയുടെ കയ്പാർന്ന ഇലകൾ ചവയ്ക്കുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ഇലകൾ പരാദങ്ങളെ നശിപ്പിക്കുന്നതും ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ആരോഗ്യമുള്ള ചിമ്പാൻസികൾ ഈ ഇലകൾ ഒഴിവാക്കുമ്പോൾ രോഗികളായവർ മാത്രമാണ് ഈ ഇലകളെ ഭക്ഷിക്കുന്നത്. ചിമ്പാൻസികൾക്ക് കുടൽ സംബന്ധമായ അസുഖങ്ങളെയും അണുബാധകളെയും ചെറുക്കാൻ ഈ ഇലകൾ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

2.മൊണാർക്ക് ചിത്രശലഭങ്ങൾ

പെൺ മൊണാർക്ക് ചിത്രശലഭങ്ങൾ പരാദങ്ങൾ ബാധിച്ചിരിക്കുമ്പോൾ ഔഷധഗുണളുളള മിൽക് വീഡ് സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ഈ സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കാറ്റർപില്ലറുകളുടെ പരാദ വളർച്ചയെ തടയുകയും അവയുടെ അതിജീവനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് അമ്മ ശലഭങ്ങളെ സുഖപ്പെടുത്തില്ല. മറിച്ച് അടുത്ത തലമുറയെ സംരക്ഷിക്കാൻ സഹായിക്കുന്നു.

3.ഉറുമ്പുകൾ

ഉറുമ്പുകളുടെ കോളനികൾ അവയുടെ സാന്ദ്രത കൂടിയതിനാൽ രോഗബാധിതരാകാൻ വളരെ സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ചില ഉറുമ്പ് വർഗങ്ങൾ അവയുടെ കൂടുകളിൽ ചില മരത്തിന്റെ കറകൾ ഉപയോഗിക്കുന്നു. ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ച കുറയ്ക്കുന്ന ഗുണങ്ങൾ കറകളിലുണ്ട്. രോഗം പടരുന്നത് തടയാൻ രോഗം ബാധിച്ച ഉറുമ്പുകൾ സ്വയം ഒറ്റപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരുടെ ക്വാറന്റൈൻ രീതികളോട് വളരെ സാമ്യമുള്ളതാണ് ഈ പെരുമാറ്റം.

4.ആനകൾ

ആനകൾ അസുഖം വന്നാലും പ്രത്യേകിച്ച് ഗർഭകാലത്തും ദഹനപ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ ചില സസ്യങ്ങൾ കഴിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. കെനിയയിൽ ഗർഭിണിയായ ആനകൾ തദ്ദേശ ജനത പ്രസവസഹായത്തിനായി ഉപയോഗിക്കുന്ന ഇലകൾ കഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ആനകൾ ഔഷധ സസ്യങ്ങൾ തിരിച്ചറിയുക മാത്രമല്ല അവ എപ്പോൾ ഉപയോഗിക്കണമെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു എന്നാണ്.

5.പക്ഷികൾ

പല പക്ഷി ഇനങ്ങളും ആന്‍റിങ്ങ് എന്നറിയപ്പെടുന്ന സ്വഭാവം പരിശീലിക്കുന്നു. ഉറുമ്പുകളെ അവയുടെ തൂവലിൽ ഉരസുകയോ ഉറുമ്പുകളുടെ കൂട്ടത്തിൽ ഇരിക്കുകയോ ചെയ്യുന്നു. ഉറുമ്പുകൾ ഫോമിക് ആസിഡുകൾ പുറത്ത് വിടുന്നതിലൂടെ പേൻ, ചെളള് തുടങ്ങിയ പരാദങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്നു.

Show Full Article
TAGS:Environment News nature wildlife Nature pharmacy 
News Summary - Nature's pharmacy; self-healing wildlife
Next Story