Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകായിക മൽസരങ്ങൾക്ക്...

കായിക മൽസരങ്ങൾക്ക് ഭീഷണിയാവുന്ന കാലാവസ്ഥാ ആഘാതങ്ങൾക്കെതിരെ ഇടപെടൽ ​വേണം; ഐ.ഒ.സിക്ക് കത്തുമായി സൈന നെഹ്‍വാളടക്കം 350 ഒളിമ്പ്യന്മാർ

text_fields
bookmark_border
കായിക മൽസരങ്ങൾക്ക് ഭീഷണിയാവുന്ന കാലാവസ്ഥാ ആഘാതങ്ങൾക്കെതിരെ ഇടപെടൽ ​വേണം; ഐ.ഒ.സിക്ക് കത്തുമായി സൈന നെഹ്‍വാളടക്കം 350 ഒളിമ്പ്യന്മാർ
cancel

ന്യൂഡൽഹി: ഇന്ത്യയുടെ സൈന നെഹ്‌വാളും പി.‌ആർ ശ്രീജേഷും ഉൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ള 350 തോളം ഒളിമ്പ്യന്മാർ കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ‌.ഒ.സി) പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് കത്ത് എഴുതി.

അടുത്ത ആഴ്ച ഏഴ് സ്ഥാനാർത്ഥികൾ മൽസരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഗ്രീസിലെ കോസ്റ്റ നവാരിനോയിൽ ഐ‌.ഒ‌.സി അംഗങ്ങൾ ഒത്തുകൂടാനിരിക്കെയാണ് ആവശ്യങ്ങൾ ഉന്നയിച്ച് കത്തെഴുതിയത്. കാർബൺ ഉദ്‌വമനം കുറക്കുന്നതിനും ഒളിമ്പിക് നടക്കുന്ന ആതിഥേയ നഗരങ്ങളിൽ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണമുണ്ടാക്കുന്ന സ്പോൺസർമാർക്ക് വ്യക്തമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിനും കാലാവസ്ഥാ നടപടികൾക്കായി വാദിക്കാൻ അതിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനും ഐ‌.ഒ.സിയിൽ നിന്ന് ശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന് ഒളിമ്പ്യന്മാർ ആവശ്യപ്പെട്ടു.

‘കാലാവസ്ഥാ ആഘാതങ്ങൾ ഇനി ഒരു വിദൂര ഭീഷണിയല്ല, മറിച്ച് നമ്മൾ സ്നേഹിക്കുന്ന കായിക ഇനങ്ങൾക്കും നമ്മുടെ ഒളിമ്പിക് കുടുംബത്തിലെ രാജ്യങ്ങൾക്കും നിലവിലുള്ളതും വളർന്നുവരുന്നതുമായ ഒരു ദോഷമാണ്’ എന്ന് കത്തിൽ പറയുന്നു.

ഒപ്പിട്ടവരിൽ 57 ഒളിമ്പിക് ചാമ്പ്യന്മാരും 100ലധികം ഒളിമ്പിക് പതാക വാഹകരും ഉൾപ്പെടുന്നു. അർജന്റീന, അറൂബ, ബഹാമാസ്, കാബോ വെർഡെ, കൊളംബിയ, കുക്ക് ദ്വീപുകൾ, ഈശ്വതിനി, ഫിജി, ഘാന, ഇന്ത്യ, കെനിയ, ലാവോസ്, മാർഷൽ ദ്വീപുകൾ, നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, പെറു, സിയറ ലിയോൺ, സാംബിയാര ലിയോൺ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും കാലാവസ്ഥാ ദുർബലമായ രാജ്യങ്ങളെ അവർ പ്രതിനിധീകരിക്കുന്നു.

അതിശക്തമായ കാലാവസ്ഥാ സംഭവങ്ങൾ വേനൽക്കാല, ശീതകാല ഒളിമ്പിക്‌സുകളെ ഇതിനകം തന്നെ തടസ്സപ്പെടുത്തുന്നുണ്ടെന്നും അത്‌ലറ്റിക് പ്രകടനത്തെയും സുരക്ഷയെയും ബാധിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞുകൊണ്ട്, ഭാവി തലമുറകൾക്ക് ഗെയിംസ് സുരക്ഷിതമായി സംഘടിപ്പിക്കുമെന്ന് ഉറപ്പാക്കാൻ നിർണായക നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ഈ വർഷം ആദ്യം, 2028 ഒളിമ്പിക് ഗെയിംസിന്റെ ആതിഥേയ നഗരമായ ലോസ് ഏഞ്ചൽസിന്റെ വലിയ പ്രദേശങ്ങളിൽ വൻ കാട്ടുതീ പടർന്നു. തീപിടുത്തത്തിൽ ഏകദേശം 30 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾ നശിക്കുകയും പതിനായിരക്കണക്കിന് ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്യുകയും ചെയ്തു.

കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിൽ ഒളിമ്പിക് പ്രസ്ഥാനത്തിന് അതിന്റെ നേതൃത്വത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്ന് ചർച്ച ചെയ്യാൻ തെരഞ്ഞെടുക്കപ്പെടുന്ന ഐ‌.ഒ.സി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനാ​ഗ്രഹിക്കുന്നുവെന്നും ഒപ്പിട്ടവർ അറിയിച്ചിട്ടുണ്ട്.

Show Full Article
TAGS:saina nehwal ioc climate action Environmental global warming Olympic Games 
News Summary - Saina Nehwal, other Olympians write letter to IOC presidential candidates, urge them to make climate action top priority
Next Story