മഞ്ഞുപാളികൾ ഇല്ലാതായാൽ അന്റാർട്ടിക്ക എങ്ങനെയിരിക്കും? വെളിപ്പെടുത്തി ശാസ്ത്രജ്ഞർ
text_fieldsചരിത്രാതീത കാലത്ത് ജീവജാലങ്ങൾ നിറഞ്ഞ പച്ചപ്പിനാൽ സമൃദ്ധമായ ഒരു ഭൂഭാഗമായിരുന്നു അന്റാർട്ടിക്ക. ഇപ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കും. പക്ഷേ, ചതുരശ്ര കിലോമീറ്ററുകൾ വ്യാപ്തിയുള്ള ഒരു വൻ ഹിമപാളിയുടെ അടിയിൽ ഇന്നെല്ലാം മറഞ്ഞിരിക്കുന്നു. മനുഷ്യന്റെ കണ്ണുകൾക്ക് കാണാതെ ആ പുരാതന ഭൂപ്രകൃതിയെ ഇപ്പോഴും കുഴിച്ചിട്ടിരിക്കുന്നു. പക്ഷേ, അതിനർത്ഥം എന്നെന്നേക്കുമായി അജ്ഞാതമായി അത് തുടരുമെന്നല്ല.
ശരിക്കും ഇതൊരു കൗതുകകരമായ ചോദ്യമാണ്. അന്റാർട്ടിക്കയെ മൂടുന്ന 27 ദശലക്ഷം ക്യുബിക് കിലോമീറ്റർ (6.5 ദശലക്ഷം ക്യുബിക് മൈൽ) ഐസ് നീക്കം ചെയ്താൽ ഭൂഖണ്ഡം എങ്ങനെയിരിക്കും? അതിനടിയിൽ ഏത് പുരാതന ഭൂമിശാസ്ത്രമാണ് മറഞ്ഞിരിക്കുന്നത്? ഏത് ചരിത്രം കണ്ടെത്താനാവും?
ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേ റഡാർ, ശബ്ദ തരംഗങ്ങൾ, ഗുരുത്വാകർഷണ മാപ്പിങ് എന്നിവ ഉപയോഗിച്ച് തണുത്തുറഞ്ഞ തെക്കൻ ഭൂഖണ്ഡത്തിന് മുകളിലൂടെ വർഷങ്ങളോളം വിമാനങ്ങൾ പറത്തി അടിയിലെ ഉറച്ച ഭൂമിയുടെ ആകൃതി കണ്ടെത്തി.
മഞ്ഞുപാളികൾക്കടിയിൽ കിടക്കുന്ന അന്റാർട്ടിക്കയുടെ പുതിയ ഭൂപടം ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വിശദമായതാണ്. പർവതനിരകൾ, പുരാതന നദീതടങ്ങൾ, ആഴമേറിയ തടങ്ങൾ, താഴ്ന്നതും വിശാലമായതുമായ സമതലങ്ങൾ എന്നിവ അത് വെളിപ്പെടുത്തുന്നു.
കാലാവസ്ഥാ മാറ്റത്തിൽ അന്റാർട്ടിക്ക മാറുമ്പോൾ കരയും മഞ്ഞും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് നിർണായക വിവരങ്ങൾ ഇത് നൽകുമെന്ന് ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിലെ ഹിമാനി ശാസ്ത്രജ്ഞനായ ഹാമിഷ് പ്രിച്ചാർഡിന്റെ നേതൃത്വത്തിലുള്ള സംഘം പറയുന്നു.
‘താപനില ഉയരുമ്പോൾ ഭൂഖണ്ഡത്തിലുടനീളം ഐസ് എങ്ങനെ ഒഴുകുമെന്ന് അന്വേഷിക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ മോഡലുകളുടെ അടിസ്ഥാന വിവരമാണിത്’ - പ്രിച്ചാർഡ് പറയുന്നു.
‘ഒരു പാറക്കഷ്ണത്തിനു മുകളിൽ സിറപ്പ് ഒഴിക്കുന്നത് സങ്കൽപ്പിക്കുക. അതിനു മുകളിലെ മുഴപ്പുകളും കുമിളകളും സിറപ്പ് എവിടേക്ക് പോകുന്നുവെന്നും എത്ര വേഗത്തിൽ പോകുന്നുവെന്നും നിർണയിക്കും. അന്റാർട്ടിക്കയുടെ കാര്യത്തിലും അങ്ങനെ തന്നെ. ചില വരമ്പുകൾ ഒഴുകുന്ന ഹിമത്തെ പിടിച്ചുനിർത്തും. പൊള്ളയായ കഷ്ണങ്ങളും മിനുസമാർന്ന കഷ്ണങ്ങളുമാണ് ഐസിന്റെ വേഗത്തെ കൂട്ടുന്നത്.
നേരത്തെ അത് കണ്ടെത്താൻ വളരെ കുറച്ച് വഴികളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ, കാണാൻ കഴിയാത്തത് അളക്കാൻ മെട്രോളജിയുടെ സെൻസിറ്റിവ് ഉപകരണങ്ങൾ വഹിക്കുന്ന വിമാനങ്ങളും ഉപഗ്രഹങ്ങളും പറത്താൻ കഴിയും. ആറു പതിറ്റാണ്ടുകളായി ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേ നടത്തിവരുന്ന ജോലിയാണിത്.
ഭൂപടം സമാഹരിക്കാൻ ഉപയോഗിച്ച 277 ഐസ് സർവേകൾ 82 ദശലക്ഷം ഡാറ്റ പോയിന്റുകൾ സംഭാവന ചെയ്തു. മുമ്പത്തെ ഭൂപടത്തിലെ വലിയ വിടവുകൾ നികത്തി. ആ വിടവുകളിൽ ഒന്ന് അന്റാർട്ടിക്കയെ മൂടുന്ന മഞ്ഞ് ഏറ്റവും കട്ടിയുള്ളതാണെന്നതാണ്.
പുതിയ ഭൂപടം വെളിപ്പെടുത്തുന്നത് യഥാർത്ഥ സ്ഥാനം 76.052 ഡിഗ്രി തെക്ക്, 118.378 ഡിഗ്രി കിഴക്ക് എന്നാണ്, അവിടെ പേരിടാത്ത ഒരു മലയിടുക്ക് 4,757 മീറ്റർ (15,607 അടി) ഹിമത്തിന്റെ കനം അധികരിപ്പിക്കുന്നു.
പർവത ശിഖരങ്ങൾ, തീരപ്രദേശങ്ങൾ, നുനാറ്റക്കുകൾ (ഹിമത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന ഒറ്റപ്പെട്ട പർവതങ്ങൾ) എന്നിവക്ക് ചുറ്റും ഹിമത്തിന്റെ കനം കുറവായിരുന്നു. ദക്ഷിണധ്രുവത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ, അന്റാർട്ടിക്ക് ഉപദ്വീപിന്റെയും പടിഞ്ഞാറൻ അന്റാർട്ടിക്കയുടെയും തീരപ്രദേശങ്ങൾ, ട്രാൻസാന്റാർട്ടിക് പർവതനിരകൾ എന്നിവയെ ബെഡ്മാപ്പ് 3 വ്യക്തമാക്കി.
13.63 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഹിമത്തിന്റെ ആകെ അളവ് 27.17 ദശലക്ഷം ക്യുബിക് കിലോമീറ്ററാണ്. ഇതിന്റെ വിസ്തീർണ്ണം 13.63 ചതുരശ്ര കിലോമീറ്ററും.