Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightന്യൂനമർദ്ദം ശക്തം;...

ന്യൂനമർദ്ദം ശക്തം; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

text_fields
bookmark_border
ന്യൂനമർദ്ദം ശക്തം; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
cancel
Listen to this Article

തിരുവനന്തപുരം: കേരളത്തിൽ തുലാ വർഷം ശക്തി പ്രാപിക്കുന്നു. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ന്യൂന മർദ്ദത്തെ തുടർന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

അടുത്ത അഞ്ചു ദിവസങ്ങളിൽ കേരളത്തിൽ ഇടത്തരം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പുണ്ട്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻകേരളം, ലക്ഷദ്വീപ് വരെ ഒന്നരകിലോ മീറ്റർ മുകളിൽ ന്യൂനമർദ്ദം അനുഭവപ്പെടുന്നതാണ് ശക്തമായ മഴക്ക് കാരണം

35 മുതൽ 45 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
TAGS:Rain Alert weather update Environment News Latest News 
News Summary - yellow alert in three districts
Next Story