Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightതഹ്സിൻ കളത്തിൽ;...

തഹ്സിൻ കളത്തിൽ; ഖത്തറിന് സമനില

text_fields
bookmark_border
തഹ്സിൻ കളത്തിൽ; ഖത്തറിന് സമനില
cancel
camera_alt

എ​ൽ സാ​ൽ​വ​ദോ​റി​നെ​തി​രാ​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ന്റെ മ​ല​യാ​ളി താ​രം ത​ഹ്സി​ൻ മു​ഹ​മ്മ​ദ്

ലോസ് ആഞ്ജലസ്: എൽ സാൽവദോറിനെതിരെ ഗോൾരഹിത സമനിലയുമായി ലോകകപ്പിന് ഖത്തറിന്റെ ഒരുക്കം. സന്നാഹ മത്സരത്തിൽ ഗോളൊന്നും നേടാനായില്ലെങ്കിലും മികച്ച പ്രകടനമാണ് ഖത്തർ ടീം പുറത്തെടുത്തത്. ആദ്യ പകുതിയിൽ തന്നെ ആക്രമിച്ചുകളിച്ച് മുന്നേറ്റങ്ങൾ നടത്തി. പന്തടക്കത്തിലും ഖത്തറിനായിരുന്നു മുൻതൂക്കം.

എന്നാൽ, രണ്ടാം പകുതിയിൽ എൽ സാൽവദോർ ആക്രമണം കടുപ്പിച്ചെങ്കിലും ഖത്തറിന്റെ പ്രതിരോധക്കോട്ട തകർന്നില്ല. 19 കളിക്കാരെയാണ് പരിശീലകൻ ഹൂലൻ ലോപ്റ്റെഗി മത്സരത്തിൽ പരീക്ഷിച്ചത്. മലയാളിയായ തഹ്സിൻ മുഹമ്മദുമുണ്ടായിരുന്നു കൂട്ടത്തിൽ. 78ാം മിനിറ്റിൽ എഡ്മിൽസൺ ജൂനിയറിന് പകരമായാണ് കളത്തിലിറക്കിയത്. ഇതിനുമുമ്പ് അയർലൻഡിനെതിരെ നടന്ന സൗഹൃദ മത്സരത്തിലും തഹ്സിനെ കളിപ്പിച്ചിരുന്നു.

Show Full Article
TAGS:Tahsin Mohammed Jamshid FIFA World Cup 2026 friendly match Football News 
News Summary - Tahsin on the field; Qatar draws
Next Story