Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightകന്നുകാലി വരവ്...

കന്നുകാലി വരവ് കുറഞ്ഞു; സംസ്ഥാനത്ത് ബീഫ് വില 500 കടക്കാൻ സാധ്യത!

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

കോഴിക്കോട്: സംസ്ഥാനത്ത് ബീഫ് വില കുതിക്കുന്നു. കന്നുകാലി വരവും ചെക്ക് പോസ്റ്റിലെ കർശന നിയന്ത്രണങ്ങളുമാണ് ബീഫ് വില കൂടാൻ കാരണമെന്നാണ് കേരള മീറ്റ് മെർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഖാലിദ് മഞ്ചേരി പറഞ്ഞു. ജൂലൈ അഞ്ച് മുതൽ ബീഫ് വില വർധിപ്പിക്കാൻ ഓ​ൾ കേ​ര​ള മീ​റ്റ് മ​ർച്ച​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ തീരുമാനിച്ചിരുന്നു. ജ​ന​റ​ൽ ബോ​ഡി യോ​ഗ​മാ​ണ് വി​ല​വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

എ​ല്ലു​ള്ള​തി​ന് കി​ലോ​ക്ക് 400 രൂ​പ​യും എ​ല്ലി​ല്ലാ​ത്ത ഇ​റ​ച്ചി കി​ലോക്ക് 460 രൂ​പ​യു​മാ​യി വർധിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ലഭ്യത അനുസരിച്ച് വിലയിലും മാറ്റമുണ്ടാകാം. അയൽ സംസ്ഥാനങ്ങളിൽ നിന്നും കന്നുകാലി വരവ് തുടർന്നാൽ മാത്രമേ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ സാധിക്കൂ. ഇതിനായി തമിഴ്നാട്, കർണാടക സർക്കാറുകളും വ്യാപാരികളുടെ ചർച്ച നടക്കുന്നതായും ഖാലിദ് മഞ്ചേരി പറഞ്ഞു.

സംസ്ഥാനത്ത് ഇതിന്‌ മുമ്പും ബീഫ് വില വർധിച്ചിരുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യത്തിനും തൊട്ടാൽ പൊള്ളുന്ന വിലയായിരിക്കുകയാണ്. പാൽ, പച്ചക്കറി തുടങ്ങി സാധാകരണക്കാരുടെ ദൈനംദിന ജീവിതത്തിലെ എല്ലാത്തിൻറെയും വില കൂടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കൂടാതെ, പാചകവാതക വില വർധിച്ചതും ജനങ്ങൾക്ക് ഇരുട്ടടിയാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബീഫിൻറെയും വില വർധനവ്.

Show Full Article
TAGS:Beef prices price hike beef meat Food Items Latest News 
News Summary - Cattle arrivals have decreased; beef prices in the state are likely to cross 500!
Next Story