Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightരുചികരമായ ബൂസ്റ്റ്...

രുചികരമായ ബൂസ്റ്റ് പുഡിങ് ഇനി അനായാസം തയാറാക്കാം

text_fields
bookmark_border
രുചികരമായ ബൂസ്റ്റ് പുഡിങ് ഇനി അനായാസം തയാറാക്കാം
cancel

ആവശ്യമായ ചേരുവകൾ

പാൽ - 500 മില്ലി

ബൂസ്റ്റ് പൊടി - 3 വലിയ സ്പൂൺ

പഞ്ചസാര - 1/4 കപ്പ് (മധുരത്തിന് അനുസരിച്ച്)

മിൽക്ക് മെയ്ഡ് - 1/4 കപ്പ്

ചൈനാ ഗ്രാസ് - 10 ഗ്രാം

വെള്ളം - 250 മില്ലി

നെയ്യോ ബട്ടറോ - 1 ചെറിയ സ്പൂൺ

തയാറാക്കുന്ന വിധം

ആദ്യമായി എടുത്തിരിക്കുന്ന ചൈനാ ഗ്രാസ് 250 മില്ലി വെള്ളത്തിൽ കുറച്ചുസമയം കുതിർത്തു വെക്കുക. പിന്നീട് ഇത് ചെറുതീയിൽ വെച്ച് നന്നായി അലിയിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ പാൽ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് പഞ്ചസാരയും ബൂസ്റ്റ് പൊടിയും ചേർത്ത് നന്നായി ഇളക്കുക. പാൽ തിളച്ചു വരുമ്പോൾ ഇതിലേക്ക് മിൽക്ക് മെയ്ഡും ഒരു സ്പൂൺ ബട്ടറും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

അലിഞ്ഞുചേർന്ന ചൈനാ ഗ്രാസ് ലായനി ചൂടായ പാൽ മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. കൈവിടാതെ ഇളക്കി കൊടുക്കണം. തീ ഓഫ് ചെയ്ത ശേഷം ഇത് ചെറുതായി തണുക്കാൻ അനുവദിക്കുക. ഈ മിശ്രിതം ഒരു പുഡ്ഡിങ് ട്രേയിലേക്കോ പാത്രത്തിലേക്കോ മാറ്റി ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച് സെറ്റ് ചെയ്തെടുക്കുക. തണുത്ത ശേഷം കഷ്ണങ്ങളാക്കി വിളമ്പാം. രുചികരമായ ബൂസ്റ്റ് പുഡിങ് തയാർ.

Show Full Article
TAGS:boost Pudding Foods Dessert food news 
News Summary - Delicious boost pudding can now be prepared easily
Next Story