ഇഫ്താറിനൊരു എനർജി ഡ്രിങ്ക്
text_fieldsപകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കുന്നവർക്ക് വൈകുന്നേരം ഇഫ്താറിനൊരു എനർജി ഡ്രിങ്ക് ആയാലോ. നോമ്പിന്റെ ക്ഷീണം അകറ്റി, ഉന്മേഷം വീണ്ടെടുക്കാൻ മികച്ചൊരു പാനീയമാണിത്. പാലും പഴങ്ങളും ചവ്വരിയും ചേർന്ന രുചികരമായൊരു ഡ്രിങ്ക്.
ചേരുവകൾ
- പാൽ- ഒരു കപ്പ്
- പഞ്ചസാര -അരകപ്പ്
- പാൽപൊടി -മൂന്ന് ടേബിൾ സ്പൂൺ
- കോൺഫ്ലവർ -രണ്ട് ടേബിൾ സ്പൂൺ
- വാനില എസൻസ് -ഒരു ടീസ്പൂൺ
- ചവ്വരി -ഒരു കപ്പ്
- ചെറിയ പഴം -ഒന്ന്
- ആപ്പിൾ, മാങ്ങ, മുന്തിരി, മാതള നാരങ്ങ എന്നിവ ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ഒരു കപ്പ് പാൽ തിളപ്പിക്കുക. അതിലേക്ക്, അരകപ്പ് പഞ്ചസാര, പാൽപൊടി, കോൺഫ്ലവർ കലക്കിയത്, വാനില എസൻസ് എന്നിവ ചേർത്ത് നേരിയ തീയിൽ കുറുക്കിയെടുക്കുക.
ഇത് തണുത്ത് കഴിയുമ്പോൾ ചവ്വരി വേവിച്ചത് തണുത്ത വെള്ളത്തിൽ കഴുകിയെടുത്തും അരിച്ചുവെച്ച പഴവർഗങ്ങളും ചേർത്ത് മിക്സ് ചെയ്തെടുക്കുക. റമദാൻ നോമ്പുകാലത്തെ ക്ഷീണമെല്ലാം മാറ്റിയെടുക്കാൻ നല്ലൊരു ഇഫ്താർ ഡ്രിങ്ക് റെഡി.