Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightDrinkschevron_rightകൂവപ്പൊടി‍യിൽ ഹെൽത്തി...

കൂവപ്പൊടി‍യിൽ ഹെൽത്തി ഡ്രിങ്ക്

text_fields
bookmark_border
Arrowroot Powder Healthy Drink
cancel

ചേരുവകൾ:

  • പാൽ ആവശ്യത്തിന് - 1 ലിറ്റർ
  • കൂവപ്പൊടി - 3-4 ടേബിൾ സ്പൂൺ
  • ബദാം കുതിർത്ത് തൊലികളഞ്ഞ് പേസ്റ്റ് രൂപത്തിൽ അരച്ചത്
  • വാനില എസൻസ് /ബദാം എസൻസ്
  • അണ്ടിപ്പരിപ്പും പഴങ്ങളും പൊടിയായി അരിഞ്ഞത്
  • കുതിർത്ത കസ് കസ്

തയാറാക്കേണ്ടവിധം:

പാൽ നന്നയി തിളച്ച് തുടങ്ങുമ്പോൾ അരച്ചുവെച്ച ബദാം ചേർക്കുക. കൂടെ ആവശ്യത്തിനുള്ള പഞ്ചസാരയും ഒഴിക്കണം. മധുരം വേണ്ടാത്തവർക്ക് കുറച്ച് ഉപ്പ് ചേർക്കാം.

ശേഷം വെള്ളത്തിൽ കലക്കിയെടുത്ത കൂവപ്പൊടി കട്ട ആകാത്തവിധം പാലിൽ ഒഴിച്ച് ഒന്ന് കുറുക്കിയെടുക്കുക. കുറുകിയ പാനീയം ചൂടാറാൻ വെക്കുക. ശേഷം അതിലേക്ക് ചെറുതായരിഞ്ഞ പഴങ്ങൾ (അനാർ, മുന്തിരി, ആപ്പിൾ etc.) കസ് കസും ബദാമും അണ്ടിപ്പരിപ്പും ചേർക്കവുന്നതാണ്.

രുചി കൂട്ടാൻ വാനിലയുടെയോ ബദാമിന്റെയോ എസൻസും ചേർക്കാം. എല്ലാം നന്നായി മിക്സ്‌ ചെയ്ത് തണുപ്പ് ആവശ്യമുള്ളവർക്ക് അങ്ങനെയും അല്ലാത്തവർക്ക് സാധാരണ പോലെയും കഴിക്കാം.

Show Full Article
TAGS:Arrowroot Powder Healthy drinks 
News Summary - How To Make Arrowroot Powder Healthy Drink
Next Story