Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightDrinkschevron_rightഹോട്ടല്ലേ... കൂളാക്കാൻ...

ഹോട്ടല്ലേ... കൂളാക്കാൻ കുക്കുമ്പർ ലെമണേഡ്

text_fields
bookmark_border
Cucumber Lemonade
cancel

ചേരുവകൾ

  • കുക്കുമ്പർ (കക്കിരി) – ഒന്ന്
  • നാരങ്ങനീര് – 1/2 കപ്പ്
  • തണുത്തവെള്ളം – 2 1/2 കപ്പ്
  • പഞ്ചസാര – 1/3 കപ്പ്
  • പുതിനയില – ഒരു പിടി
  • നാരങ്ങ വട്ടത്തിൽ മുറിച്ചത് – 1 കഷണം (അലങ്കരിക്കുന്നതിന്)

തയാറാക്കുന്ന വിധം

പഞ്ചസാരയും അരകപ്പ് വെള്ളവും തിളപ്പിച്ച് സിറപ്പാക്കി തണുക്കാൻ വെക്കുക. തൊലികളഞ്ഞ് അരിഞ്ഞ കക്കിരിയും പുതിനയിലയും നാരങ്ങനീരും ചേർത്ത് ബ്ലെൻഡറിൽ അടിച്ചെടുക്കുക.

കക്കിരി നന്നായി അരഞ്ഞ് കഴിയുമ്പോൾ തണുത്ത പഞ്ചസാര സിറപ്പും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. മാറ്റിവെച്ച രണ്ടു കപ്പ് വെള്ളം ചേർത്ത് പാത്രത്തിലേക്ക് അരിച്ചൊഴിക്കാം.

തണുപ്പിച്ച ശേഷം നാരങ്ങക്കഷണവും പുതിനയിലയുമിട്ട് അലങ്കരിച്ച് കഴിക്കാം.

Show Full Article
TAGS:Cucumber Lemonade Lemonade Recipes 
News Summary - How To Make Cucumber Lemonade
Next Story