തന്തൂരി ചായ ഉണ്ടാക്കാൻ ഒരു മൺകുടം മതി
text_fieldsതന്തൂരി ചായ
സാധാരണ ചായയിൽ നിന്നും ടേസ്റ്റിൽ നിന്നും വ്യത്യസ്തമായ നോർത്ത് ഇന്ത്യയിലെ ഒരു സ്പെഷൽ ചായയാണ് തന്തൂരി ചായ. ഇത് ഉണ്ടാക്കാൻ ചെറിയ മൺകുടം, അല്ലെങ്കിൽ മണ്ണിന്റെ ഗ്ലാസ് ആവശ്യമാണ്.
ചേരുവകൾ:
- പാൽ- 2 കപ്പ്
- വെള്ളം- 1/2 കപ്പ്
- ഇഞ്ചി ചതച്ചത്- 1 ചെറിയ കഷണം
- ഏലക്ക- 2 എണ്ണം
- ചായപ്പൊടി- 2 ടേബ്ൾ സപൂൺ
- പഞ്ചസാര- ആവശ്യത്തിന്
തയാറാക്കുന്ന വിധം:
പാൽ, വെള്ളം, ഇഞ്ചി, ഏലക്ക എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. അതിലേക്ക് ചായപ്പൊടി, പഞ്ചസാര ചേർത്ത് ചെറുതീയിൽ നന്നായി തിളപ്പിക്കുക.
ചായ ഉണ്ടാക്കാൻ തുടങ്ങുമ്പോൾതന്നെ ചെറിയ മൺകലം കനലിലോ ഗ്യാസിലോ ചൂടാക്കിയെടുക്കണം. മൺകലത്തിന്റെ എല്ലാ ഭാഗവും നന്നായി ചൂടാവണം.
ഈ കലം മറ്റൊരുപാത്രത്തിൽവെച്ച ശേഷം ഇതിലേക്ക് ഉണ്ടാക്കിവെച്ച ചായ ചൂടോടു കൂടി ഒഴിക്കുക. ചായ നന്നായി പതഞ്ഞ് പൊങ്ങിവരുന്നത് കാണാം.
ഈ ചായ മറ്റൊരു ഗ്ലാസിലേക്ക് ഒഴിച്ച് ചൂടോടെ കുടിക്കാവുന്നതാണ്.