Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_right'പു​ഴു പൊ​രി​ച്ച​ത്,...

'പു​ഴു പൊ​രി​ച്ച​ത്, പു​ൽ​ച്ചാ​ടി ത​ന്തൂ​രി, പ്രാ​ണി പി​സ്സ'; അ​തി​വി​ചി​ത്ര​മാ​യ ഭ​ക്ഷ​ണ​ങ്ങളുമായി കൃ​ഷി​മേ​ള

text_fields
bookmark_border
Food fest
cancel
camera_alt

ധാ​ര്‍വാ​ഡ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സി​ലെ

അ​ഗ്രി​ക​ൾ​ച​റ​ൽ സ​യ​ൻ​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പ്രാ​ണി​മേ​ള​യി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: പ​ട്ടു​നൂ​ൽ പു​ഴു പൊ​രി​ച്ച​ത്, പു​ൽ​ച്ചാ​ടി ത​ന്തൂ​രി, പ്രാ​ണി പി​സ്സ, പു​ൽ​ച്ചാ​ടി 65, പ​ട്ടു​നൂ​ൽ പു​ഴു സൂ​പ്പ് തു​ട​ങ്ങി അ​തി​വി​ചി​ത്ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ നി​ര​ത്തി​യ കൃ​ഷി​മേ​ള സം​ഘ​ടി​പ്പി​ച്ച്​ ധാ​ര്‍വാ​ഡ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സി​ലെ അ​ഗ്രി​ക​ൾ​ച​റ​ൽ സ​യ​ൻ​സ് വി​ഭാ​ഗം. 13 വി​ഭാ​ഗം പ്രാ​ണി​ക​ളെ കൊ​ണ്ടാ​ണ് സ്വാ​ദി​ഷ്ട​മാ​യ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ​ത​രം പു​ൽ​ച്ചാ​ടി​ക​ൾ ചീ​വീ​ടു​ക​ൾ, വ​ണ്ടു​ക​ൾ, വി​വി​ധ​ത​ര​ത്തി​ലു​ള്ള നി​ശാ​ശ​ല​ഭ​ങ്ങ​ൾ, പ​ട്ടു​നൂ​ൽ​പ്പു​ഴു​വി​​ന്‍റെ പ്യൂ​പ്പ, യൂ​റോ​പ്യ​ൻ തേ​നീ​ച്ച തു​ട​ങ്ങി​യ​വ​യാ​ണ് വ്യ​ത്യ​സ്ത​ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളാ​യി പ്ര​ദ​ർ​ശ​ന​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

മ​റ്റു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ്രാ​ണി​ക​ൾ വ​ള​രെ​യ​ധി​കം പ്രോ​ട്ടീ​ൻ ഉ​ള്ള​തും ത​യാ​റാ​ക്കാ​ൻ എ​ളു​പ്പ​മു​ള്ള​തും ആ​ണ് എ​ന്നാ​ണ് പ്രാ​ണി ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ഭി​പ്രാ​യം. കി​ഴ​ക്കേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ പ്രി​യ ഭ​ക്ഷ​ണ​മാ​ണ് ഇ​വ​യെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ‘പ്രാ​ണി​ക​ളു​ടെ വി​സ്മ​യ ലോ​കം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ക്സി​ബി​ഷ​ൻ നാ​ലു​ദി​ന കൃ​ഷി​മേ​ള​യി​ൽ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി.

ആ​ദ്യ​ദി​ന​ത്തി​ൽ​ത​ന്നെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ മേ​ള സ​ന്ദ​ർ​ശി​ച്ചു​വെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പ്രാ​ണി​ക​ൾ തീ​ൻ​മേ​ശ​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന ഈ ​ഭ​ക്ഷ​ണ സം​സ്കാ​രം വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ദ​ക്ഷി​ണേ​ന്ത്യ​വ​രെ വ്യാ​പി​ക്കു​ന്നു​വെ​ന്ന് എ​ന്റോ​മോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ ഗ​ണ​പ​തി ഹെ​ഡ്ഗെ പ​റ​ഞ്ഞു. സാ​ധാ​ര​ണ സ​സ്യ- സ​സ്യേ​ത​ര ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന് ആ​റ് മു​ത​ൽ 30 ശ​ത​മാ​നം വ​രെ പ്രോ​ട്ടീ​നാ​ണ് ന​മു​ക്ക് ല​ഭി​ക്കു​ന്ന​ത് എ​ന്നാ​ൽ, പ്രാ​ണി​ക​ളി​ൽ​നി​ന്ന് 50 മു​ത​ൽ 60 ശ​ത​മാ​നം വ​രെ പ്രോ​ട്ടീ​ൻ ല​ഭി​ക്കും.

പ്രാ​ണി ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള വ്യ​ത്യ​സ്ത​മാ​യ അ​റി​വു​ക​ളും അ​വ​യു​ടെ പ്ര​ത്യു​ൽ​പാ​ദ​നം ജീ​വ​ശാ​സ്ത്രം, മ​നു​ഷ്യ​നു​മാ​യു​ള്ള ബ​ന്ധം എ​ന്നി​വ വി​ശ​ദ​മാ​ക്കു​ന്ന വി​വി​ധ​ത​രം പ്ര​ദ​ർ​ശ​ന​ങ്ങ​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. പ്രാ​ണി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ക​ലാ​പ​ര​മാ​യ വ​സ്തു​ക്ക​ളും ജീ​വി​ക​ളെ ഭ​ക്ഷി​ക്കു​ന്ന ചെ​ടി​ക​ളും മേ​ള​യി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്നു.

Show Full Article
TAGS:agricultural exhibition Foods food fest Bengaluru News 
News Summary - Dharwad University Campus, organizes Krishi Mela 2025
Next Story