ഇത്തവണത്തെ ഈസ്റ്ററിന് കോട്ടയം സ്റ്റൈൽ പിടിയും കോഴിയും
text_fieldsഈസ്റ്ററിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു നാടൻ വിഭവമാണ് പിടിയും കോഴിയും
പിടി
ചേരുവകൾ:
- അരിപ്പൊടി (പുട്ടിെൻറ വറുത്തത്)- 1 കിലോ
- തേങ്ങ - 1 എണ്ണം
- ജീരകം - 10 ഗ്രാം
- ചൂടുവെള്ളം - ആവശ്യത്തിന്
- ഉപ്പ് - പാകത്തിന്
- റവ - 150 ഗ്രാം
പാകം ചെയ്യേണ്ട വിധം:
വറുത്ത അരിപ്പൊടിയും റവയും മുക്കാൽ ഭാഗം തേങ്ങയും അഞ്ചു ഗ്രാം ജീരകവും പാകത്തിന് ഉപ്പും ചേർത്ത് ചൂടുവെള്ളത്തിൽ കുഴച്ച് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ഉരുളി തീയിൽവെച്ച് ഒന്നര ലിറ്റർ വെള്ളം തിളപ്പിക്കുക.
അഞ്ചു ഗ്രാം നല്ല ജീരകം അരച്ചുചേർക്കുക. പാകത്തിന് ഉപ്പു ചേർക്കുക. വെള്ളം തിളച്ചു കഴിഞ്ഞ് ഉരുളകൾ ഇടുക. നല്ലപോലെ തിളച്ചു കഴിഞ്ഞു മാത്രം ഇളക്കുക.
വാങ്ങുന്നതിനുമുമ്പ് ഉരുട്ടിവെച്ചിരുന്ന ഉരുളയിൽ നിന്നു രണ്ടുമൂന്ന് ഉരുളകൾ വെള്ളത്തിൽ ഇടുന്നതിനുമുമ്പ് മാറ്റിവെക്കണം. അതും കാൽഭാഗം തേങ്ങയും ചേർത്ത് ഉടച്ചുചേർക്കുക. കുറുകി വരുേമ്പാൾ വാങ്ങി ഉപയോഗിക്കുക.
കോഴിക്കറി
ചേരുവകൾ:
- കോഴി ഇറച്ചി - 1 കിലോ
- ഇഞ്ചി - 10 ഗ്രാം
- പച്ചമുളക് - 5 എണ്ണം
- വെളുത്തുള്ളി - 10 ഗ്രാം
- കടുക് - 1 ടീസ്പൂൺ
- ഒായിൽ - 2 ടീസ്പൂൺ
- കറിവേപ്പില - പാകത്തിന്
- ഉപ്പ് - ആവശ്യത്തിന്
- മല്ലിപ്പൊടി - 2 ടീസ്പൂൺ
- മുളകുെപാടി - 1 ടീസ്പൂൺ
- കശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
- ചിക്കൻ മസാല - 2 ടീസ്പൂൺ
- തേങ്ങ - 1 എണ്ണം
- മഞ്ഞൾപ്പൊടി - ഒരു നുള്ള്
- സവാള - 3 എണ്ണം
- ഗരംമസാലപ്പൊടി - 1 ടീസ്പൂൺ
പാകം ചെയ്യേണ്ടവിധം:
ഇറച്ചി കഴുകി വാരിവെക്കുക. പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാകുേമ്പാൾ കടുക് പൊട്ടിക്കുക. ശേഷം പച്ചമുളക് ചേർത്ത് വഴറ്റുക. സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചുചേർത്ത് വഴറ്റുക. കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നല്ല ബ്രൗൺ കളർ ആകുന്നവരെ വഴറ്റുക.
ഇതിലേക്ക് ചിക്കൻ ചേർത്ത് ഇളക്കുക. മല്ലിപ്പൊടി, മുളകുപൊടി, കശ്മീരി മുളകുപൊടി, ചിക്കൻ മസാല എന്നിവ നല്ലപോലെ വേറൊരു പാത്രത്തിൽ ചൂടാക്കുക. നല്ലപോലെ മൂത്തുകഴിഞ്ഞാൽ ഇവ ഇറച്ചിയിൽ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
ആവശ്യത്തിന് ചൂടുവെള്ളം ചേർത്ത് ഇളക്കി മൂടിവെക്കുക. ഒരു തേങ്ങ ചിരകി മിക്സിയിൽ നല്ലപോലെ അരച്ച് കറിയിൽ ചേർത്ത് ഇളക്കുക. എണ്ണ തെളിഞ്ഞു വരുേമ്പാൾ ഗരംമസാലപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് വാങ്ങുക.